E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആ കൂറ്റൻ പാറയ്ക്കടിയിൽ നിധി കാണുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-mallakkattu-view
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരിത്ര പട്ടികയിൽ മല്ലകാട്ട് പുരയിടം ഇടം നേടുമോ? നിധിശേഖരമുണ്ടെന്ന വർഷങ്ങൾ നീണ്ട അഭ്യൂഹത്തിനു പരിഹാരം കാണാൻ ഹൈക്കോടതി ഇടപെട്ടതിൽ ആശ്വസിക്കുകയാണ് മല്ലകാട്ട് ഏലിയാമ്മ മർക്കോസും മകൻ വിദേശ മലയാളിയായ പ്രിൻസ് പുന്നൻ മാർക്സും. വർഷങ്ങളായി ഇവർ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങൾക്കു കൂടിയാണ് ഇതോടെ അയവു വരുന്നത്.തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമല കേന്ദ്രീകരിച്ചു നിധിശേഖരമുണ്ടെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പുരയിടത്തിൽ ഇതെക്കുറിച്ചു അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപച്ചത്. പുരാവസ്തു വകുപ്പിനോടു പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.

പാറക്കെട്ടുകൾ നിറഞ്ഞതാണ് മല്ലകാട്ടെ പുരയിടം. നിധിയുണ്ടെന്നു കരുതി വരുന്ന ആളുകളുടെ ശല്യംസഹിക്കാൻ പറ്റുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിൽ പുരയിടത്തിൽ പതുങ്ങിക്കയറി കുഴിയെടുത്തു നോക്കിയ സംഭവംവരെ ഉണ്ടായിട്ടുണ്ട്. നിധി കുഴിച്ച് എടുത്തു തരാമെന്ന വാഗ്ദാനവുമായി മറ്റു ജില്ലകളിൽ നിന്നുപോലും ആളുകളും ഫോൺവിളികളുമെത്തി.

ജ്യോതിഷികൾ പ്രവചനം നടത്താൻ വന്നു.ഇതോടെയാണ് നിധിയുടെ കാര്യം നിയമത്തിന്റെ വഴിക്കുനീങ്ങട്ടെയെന്നു വീട്ടുകാർ തീരുമാനിച്ചത്. പുരാവസ്തു വകുപ്പുമായി കുടുംബാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.കലക്ടർ റവന്യു വകുപ്പ് അധികൃതരോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രഥമദൃഷ്ട്യാ ഒന്നും കാണാനില്ലെന്നു റവന്യു വകുപ്പ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം നൽകിയ റിപ്പോർട്ട്. അതേസമയം കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശിച്ചിരുന്നു. 

പുരയിടത്തിലെ കൂറ്റൻ പാറക്കെട്ടുകൾ നിധിയുടെ കവാടമാണെന്നു കുടുംബാംഗങ്ങൾ കരുതുന്നു. നൂറ്റാണ്ടുകളായി അനക്കാതെ ഇരിക്കുന്ന പാറക്കെട്ടുകൾ ആണ് പുരയിടത്തിലുള്ളത്. ശാസ്ത്രീയമായ പരിശോധനയിലൂടെ നിധി സംബന്ധിച്ച അഭ്യൂഹത്തിനു പൂർണ പരിഹാരമാകുമെന്നാണ് ഇവരുടെ പ്രതിക്ഷ. പ്രശ്സതമായ വെന്നിമല ക്ഷേത്രത്തിനു സമീപമാണ് നിധിശേഖരമുണ്ടെന്നു കരുതുന്ന പുരയിടം.

∙വെന്നിമലകോട്ടയുടെ പ്രാധാന്യം

ചരിത്രപ്രസിദ്ധമായ ശ്രീരാമലക്ഷ്മണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെന്നിമല ചരിത്രാന്വേഷകരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും ക്ഷേത്രത്തിനകത്തെ വാസ്തുവിദ്യ രീതികളും തന്നെ മുഖ്യ ആകർഷണമാണ്. കപില മഹർഷി തപസ് അനുഷ്ഠിച്ച ഗുഹയും ക്ഷേത്രത്തിനുസമീപം സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നു.

kottayam-mallakkattu-view-2.jpg.image.784.410

ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മദേശം കൂടിയാണ് വെന്നിമല. തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയുടെ പ്രാധാന്യം ചരിത്രരേഖകളിലെല്ലാമുണ്ട്. രാജാക്കന്മാരുടെ മുഖ്യകേന്ദ്രമായിരുന്ന ഇവിടം കേന്ദ്രീകരിച്ചു യുദ്ധങ്ങൾ നടന്നിരുന്നുവെന്നുവരെ മുൻ തലമുറകളുടെ കാലത്ത് പറഞ്ഞിരുന്നു.മീനടത്തിനു സമീപം വാളുകഴുകി കുളം എന്നൊരു കുളമുണ്ടായിരുന്നു എന്നും പഴമക്കാർ പറഞ്ഞിരുന്നു. വെന്നിമലയിൽ നിന്നു രണ്ടു ഗുഹാ വഴികൾ ഉണ്ടെന്നാണ് അനുമാനിക്കുന്നത്.

ഒന്നു ക്ഷേത്രത്തിലേക്കും മറ്റൊന്നു ചരിത്രപ്രാധാന്യമുള്ള വാകത്താനത്തെ മണികണ്ഠപുരത്തേക്കുമാണ്. ഒളിവിൽ സഞ്ചരിച്ചിരുന്ന വഴികളാകാം ഇവ. ഉണ്ണുനീലി സന്ദേശത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഗുഹയുടെ ഗർത്തം മണികണ്ഠപുരത്തും ഇപ്പോൾ അവശേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ പഠനം നടത്തേണ്ടതുണ്ട്.

ആറാണിയിൽ ഉണ്ടാകുമോ ഇരുമ്പയിര് ?

നിധി കണ്ടെത്തൽ ചർച്ചകൾക്കൊപ്പം ഇന്നലെ മീനടത്തെ ജനങ്ങളുടെ സംസാര വിഷയമായി മാറിയ മറ്റൊരു കാര്യമാണ് ആറാണിയിലെ ഇരുമ്പയിര് നിക്ഷേപം. ആറാണി ഭാഗത്തെ ചില പുരയിടങ്ങളിൽ ഇരുമ്പയിര് കുഴിച്ചെടുത്തതിന്റെ അവശിഷ്ടങ്ങളായ കുഴികളുണ്ടെന്നു പഴമക്കാർ പറയുന്നു. നാല് തലമുറകൾക്കു മുന്നേയുള്ളവർ ഇവിടത്തെ ഇരുമ്പയിര് നിക്ഷേപത്തെക്കുറിച്ചു പറഞ്ഞിരുന്നുവത്രെ.

ചരിത്രപ്രാധാന്യം നിറഞ്ഞ സ്ഥലങ്ങളുടെ രേഖകളിൽ ഇതിനാൽ ആറാണിക്കും സ്ഥാനമുണ്ട്. ഈ ഭാഗത്തുള്ള ഒരു പ്രത്യേകത നിറഞ്ഞ വാസ്തു കലാരൂപങ്ങൾക്കു ഉചിതമാണെന്നും പറയുന്നു. നേരത്തെ ശിൽപ കലാകാരന്മാർ ഈ പ്രദേശത്തു നിന്നു കല്ലുകൾ ശേഖരിച്ചിരുന്നതായും പറയുന്നു.

കൂടുതൽ പ്രാദേശിക വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :