E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മിന്നാമിനുങ്ങു പോലെ ഒരു പെൺകുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

athulya 4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

"ഇരുളിൽ വെളിച്ചം വിതറി മിന്നി മിന്നി പറക്കുന്ന മിന്നാമിനുങ്ങാവണം " അതുല്യ വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇങ്ങനെയാണ്. ചില പെൺകുട്ടികൾ അങ്ങനെയാണ് മിന്നാമിനുങ്ങുകൾ പോലെ കടന്നു പോകുന്ന വഴിയിലൊക്കെ വെളിച്ചം വിതറും . 

അതുല്യയുടെ ചിരി മാത്രം മതി ആ പെൺകുട്ടിയെ അടയാളപ്പെടുത്താൻ. ശരീരം നൽകിയ ബുദ്ധിമുട്ടുകൾ ഒട്ടും വക വയ്ക്കാതെ ജീവിതത്തെ ചിരിച്ചുകൊണ്ടു നേരിടുന്ന പെൺകുട്ടി, ഇപ്പോൾ പത്താം ക്ലാസ്സ് തത്തുല്യ പരീക്ഷ ഉയർന്ന മാർക്കിൽ പാസാവുകയും ചെയ്തു. അവളെ കാണാൻ വിദ്യാഭ്യാസ മന്ത്രി എത്തുകയും  അഭിനന്ദം അറിയിക്കുകയും ചെയ്തു. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ വീണ്ടും മുന്നോട്ടു പോവുകയാണ് അതുല്യ. 

ഇരുളിൽ വെളിച്ചം വിതറി മിന്നി മിന്നി പറക്കുന്ന മിന്നാമിനുങ്ങാവണം... എന്തുകൊണ്ട് മിന്നാമിനുങ്ങിനോട് ഉപമിക്കുന്നു സ്വയം...

ഇപ്പോഴും വെളിച്ചം പൊഴിക്കുന്ന മിന്നാമിനുങ്ങിനെ വലിയ ഇഷ്ടമാണ്. അങ്ങനെ ആകാൻ ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരു സ്റ്റാറ്റസ് പ്രിയപ്പെട്ടതായി ഇടാൻ കാരണം.

അതുല്യ വേണുഗോപാൽ എന്ന പെൺകുട്ടിയെ എങ്ങനെ അടയാളപ്പെടുത്തുന്നു?

അങ്ങനെ അടയാളപ്പെടുത്താൻ മാത്രം എന്നിൽ എന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഏല്ലാവർക്കും ഉണ്ടാവില്ലേ അവരുടേതായ പ്രത്യേകതകൾ. അങ്ങനെ നോക്കുമ്പോൾ മറ്റാർക്കുമില്ലാത്ത എന്തെങ്കിലും ഒക്കെ എന്നിലും ഉണ്ടാകാം. ഞാൻ ബന്ധങ്ങളുടെ കാര്യത്തിൽ വളരെ അറ്റാച്ഡ് ആണ്. ഒരാളുമായി അടുത്ത് കഴിഞ്ഞാൽ പിന്നെ എപ്പോഴും ഏതിനും കൂടെയുണ്ടാകും. അയാൾക്ക് വേണ്ടി എന്തിനും നിക്കും. അത വേണ്ടതല്ലേ. അയാളുടെ എല്ലാത്തിലും നമ്മൾ ഉണ്ടായിരിക്കുക എന്നത്. 

 ശാരീരികമായ അവസ്ഥ... 

ജനിക്കുമ്പോഴേ എല്ലുകൾക്ക് ബലമില്ലായിരുന്നു.  ഓസ്റ്റിയോ ജെനസിസ്ഇംപെര്‍ഫെക്റ്റ എന്നാണു ഈ അവസ്ഥയുടെ പേര്. പെട്ടെന്ന് പെട്ടെന്ന് എല്ലുകൾ ഒടിയുന്നതാണ് പ്രശ്നം. അപ്പോൾ ഒരേ പ്രായമുള്ള മറ്റു കുട്ടികളുടെ കൂടെ കളിക്കാനോ ഓടി നടക്കാനോ ഒന്നും പറ്റുമായിരുന്നില്ല. പിന്നെപ്പിന്നെ അതുമായി പൊരുത്തപ്പെട്ടു. പക്ഷെ എന്നാലും യാത്രകളൊക്കെ പോകും, എല്ലാ കാര്യങ്ങളും ചെയ്യും. രണ്ടു പേര് കൂടെ ഉണ്ടെങ്കിൽ വലിയ സന്തോഷം, അത്രേ ഉള്ളൂ. 

 ശരീരത്തെ മനസ്സുകൊണ്ട് അതിജീവിക്കുന്ന വിദ്യ എന്താണ്?

ഇങ്ങനെയാണ് ഒരു വഴി എന്ന് കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരാൻ ബുദ്ധിമുട്ടാണ്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ സന്തോഷത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് ജീവിതം എനിക്ക് പഠിപ്പിച്ചു തന്നതാണ്. നമുക്ക് അത്തരമൊരു അവസ്ഥ വന്നു കഴിയുമ്പോൾ സ്വാഭാവികമായി നമ്മളിൽ എത്തിച്ചേരും. എന്തെങ്കിലും ഒരു ബുദ്ധിമുട്ട് നമുക്കുണ്ടായാൽ അത് അതിജീവിക്കാനുള്ള മാർഗ്ഗവും നമ്മളിൽ തന്നെ ഉണ്ടാകും. അത് കണ്ടെത്തുകയേ വേണ്ടൂ, പിന്നെ ആ വഴി മുന്നോട്ടു പോവുകയേ വേണ്ടൂ. കുട്ടിക്കാലം മുതൽ ഈ അവസ്ഥകളൊക്കെ ആയിരുന്നത് കൊണ്ട് തന്നെ അതിനെ അതിജീവിക്കാൻ എളുപ്പമായിരുന്നു എന്ന് തോന്നീട്ടുണ്ട്. ഇപ്പോൾ നല്ല ബോൾഡ് ആയി. എന്തു ചലഞ്ച് വന്നാലും അതിജീവിക്കാൻ ഇപ്പോൾ പറ്റും എന്ന് വിശ്വാസമുണ്ട്.

ഫെയ്‌സ്ബുക്കിൽ ആക്ടീവാണല്ലോ. സുഹൃത്തുക്കൾ നൽകുന്ന ഊർജ്ജം എത്രത്തോളമുണ്ട്?

ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കൾ ഒത്തിരി പേരുണ്ട്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ഞാൻ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യാറുണ്ട്. അവിടെ നിന്നും കിട്ടുന്ന ഊർജ്ജം വളരെ വലുതാണ്. നമ്മൾ പങ്കു വയ്ക്കുന്ന ഓരോ കാര്യങ്ങളെയും എല്ലാവരും സ്നേഹത്തോടെ തന്നെയാണ് കാണുന്നത്. ഫെയ്‌സ്ബുക്ക് അല്ലെ, ഒപ്പമില്ലല്ലോ എന്ന് കരുതി ആരും മാറി നിൽക്കാറൊന്നുമില്ല. 

സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾ പൊള്ളയാണെന്നു പലരും പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെയല്ല അനുഭവം. എന്റെ സുഹൃത്തുക്കൾ ഒരുവിധം എല്ലാവരും തന്നെയും എനിക്ക് പരിചയമുണ്ട്. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിൽ പലരെയും കാണാറുണ്ട്. പക്ഷെ ഫെയ്സ്ബുക്കിന് പുറത്തും എനിക്ക് സുഹൃത്തുക്കളുണ്ട്. ഒരുപാട് പേരൊന്നുമില്ല. പക്ഷെ ഉള്ള നാലഞ്ചു പേര് വളരെ ശക്തമായി കൂടെയുണ്ട്. എന്തു ബുദ്ധിമുട്ട് വന്നാലും. ഞങ്ങൾ കൂടെയുണ്ടെന്ന തോന്നൽ അവർ ഒപ്പമിരുന്ന് ഉണ്ടാക്കി തന്നിട്ടുണ്ട്. അവർ വലിയ ഊർജമാണ്. ഫെയ്‌സ്ബുക്കിന്റെ ലിമിറ്റേഷന്റെ അപ്പുറം നിന്ന് സത്യത്തിലേക്ക് വരുമ്പോൾ അടുത്തു നിൽക്കുന്നവരാണ് ഏറ്റവും കൂടുതൽ സാധീനിച്ചത്. അവർ കാരണമാണ് പലതും എനിക്ക് ചെയ്യാൻ കഴിഞ്ഞത് എന്നും പറയാം.

 എന്തൊക്കെയാണ് ഒരു ദിവസത്തെ പരിപാടികൾ?

ഓരോ ദിവസവും ഓരോ പ്രത്യേകതകൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ എവിടേക്കെങ്കിലും യാത്ര പോകും, ചിലപ്പോൾ ഏതെങ്കിലും കൂട്ടുകാർ വീട്ടിലേയ്ക്കു വരും. അല്ലെങ്കിൽ സിനിമ കാണും, ബുക്ക് വായിക്കും പാട്ട് കേൾക്കും ഒറ്റയ്ക്കിരുന്ന് പ്രകൃതിയെ നോക്കി നിൽക്കും. പച്ചപ്പ് നോക്കിയിരിക്കുന്നത് വലിയ ഇഷ്ടമാണ്. പിന്നെ കുറച്ചു നേരം ഇന്റർനെറ്റ് നോക്കും. പുതിയ പുതിയ കാര്യങ്ങൾ അറിയാൻ വലിയ താൽപ്പര്യമുണ്ട്. അതുകൊണ്ട് അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. പിന്നെ ഇഷ്ടമുള്ളവരുമായി സമയം ചെലവഴിക്കുന്നതും വലിയ ഇഷ്ടാണ്. 

പത്താം ക്ലാസ് തത്തുല്യ പരീക്ഷ ഉയർന്ന നിലയിൽ പാസായി എന്താണ് ലക്ഷ്യം ജീവിതത്തിൽ? തയ്യാറെടുപ്പുകൾ

പത്താം ക്ലാസ്സ് പാസാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തുടക്കം മാത്രമാണ്. പത്താം ക്ലാസ്സു വരെ വീട്ടിലിരുന്നായിരുന്നു പഠിച്ചതൊക്കെ, പക്ഷെ പത്താം ക്ലാസായപ്പോൾ കുറച്ചു ക്ലാസ്സുകളിലൊക്കെ പങ്കെടുക്കാൻ കഴിഞ്ഞു. കുറെ വിഷയങ്ങളിൽ ഒക്കെ അധ്യാപകർ വന്നു സഹായിച്ചു. എന്റെ ലക്ഷ്യത്തിലെത്താൻ എനിക്കൊരുപാടു ദൂരം പോവാനുണ്ട്. അറിവ് നേടണം, കൂടുതൽ പഠിക്കണം, വായിക്കണം. മനസ്സിൽ വ്യക്തമായ ലക്ഷ്യമുണ്ട്. ആഗ്രഹം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ലക്ഷ്യം എന്നു പറയുമ്പോൾ അതിലേക്കുള്ള പ്രവൃത്തി വലിയ ശക്തമായിരിക്കും, അത് തന്നെ ഉണ്ടായാലേ നമുക്ക് ആ ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിയ്ക്കാനാകൂ. 

ഒരു ലക്ഷ്യമുണ്ടെങ്കിൽ നമുക്കതിൽ വ്യക്തത വേണം. അങ്ങനെ ഒരു ലക്ഷ്യമെനിക്കുണ്ട്. പക്ഷെ ഇപ്പോൾ പത്താം ക്ലാസ്സ് തത്തുല്യ പരീക്ഷ കഴിഞ്ഞതേയുള്ളൂ. ഇനിയും മുന്നോട്ടു പോകാനുണ്ട്. ലക്ഷ്യം എത്താറാകുമ്പോൾ അതെനിക്ക് എല്ലാവരോടും പറയാൻ കഴിഞ്ഞേക്കും. വായനയിലൂടെയും ഒക്കെ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെ യാത്രകൾ ഒത്തിരി പോകണം എന്നാഗ്രഹമുണ്ട്. 

മാനസ്സിനെ എന്ത് ബുദ്ധിമുട്ടുകളും നേരിടാൻ തയ്യാറെടുക്കണം. ഒത്തിരി വലിയ ആഗ്രഹങ്ങൾ ഒന്നും എനിക്കില്ല. ലക്ഷ്യമുണ്ട്. അതിനു ശ്രമിക്കും. പക്ഷെ ആഗ്രഹങ്ങൾ വന്നാൽ നടന്നില്ലെങ്കിൽ വിഷമമാകും. അതുകൊണ്ടാണ് ഒന്നും ആഗ്രഹിക്കാത്തത്. ലോ ഓഫ് അട്രാക്ഷനിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മൾ ഒരു കാര്യം വളരെ ശക്തമായി ആഗ്രഹിച്ചാൽ അത് ഉറപ്പായും നടക്കും. 

വേദനിപ്പിച്ചവരോട് എന്താണ് പറയാനുള്ളത് ജീവിതത്തിൽ?

അങ്ങനെ ഒരു വലിയ പട്ടികയൊന്നും എന്റെ ജീവിതത്തിൽ ഇല്ല. രണ്ടു കാറ്റഗറിയിൽ പെട്ടവർക്ക് മാത്രമേ നമ്മളെ വേദനിപ്പിക്കാനാകൂ ഒന്നുകിൽ നമ്മൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ആളുകൾ അല്ലെങ്കിൽ സ്നേഹിക്കുന്ന ആളുകൾ. പക്ഷെ പലരും അങ്ങനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അവർ അറിയാതെ ചെയ്തതാവും എന്നേ വിശ്വസിക്കുന്നുള്ളൂ. നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ അവർ എന്തെങ്കിലും ചെയ്താലും നമുക്കവരെ വെറുക്കാൻ ആവില്ല. പിന്നെ അത്രയധികം വേദനിപ്പിക്കുന്ന ആളുകളെ ജീവിതത്തിൽ നിന്നും ഒഴിവാക്കും. അങ്ങനെ ഉള്ളവരോട് നന്ദിയുമുണ്ട്. ജീവിതത്തെ ധൈര്യത്തോടെ കാണാൻ അനുവദിച്ചു. അവർ നമുക്ക് അവരെ മനസിലാക്കി തന്നല്ലോ, അതിനു അവരോടു എനിക്ക് നന്ദിയുമുണ്ട്. പക്ഷെ അങ്ങനെ ഒരുപാട് പേരൊന്നും ഇല്ല.

 എന്തൊക്കെയാണ് ഹോബികൾ? 

വായിക്കും. അതാണ് ഏറ്റവും ഇഷ്ടം . പിന്നെ സിനിമ കാണും. ഇഷമുള്ളവരുടെ കൂടെ സമയം ചിലവഴിക്കും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. ഞാൻ വളരെ കുറച്ചു ഭക്ഷണമേ കഴിക്കാറുള്ളൂ, വീട്ടിലെ ഏറ്റവും വലിയ പരാതിയും അതാണ്. പക്ഷെ എനിക്കു രുചിയുള്ള ഭക്ഷണം കഴിക്കാൻ വലിയ ഇഷ്ടമുണ്ട്. പിന്നെ പ്രകൃതി സുന്ദരമായ സ്ഥലത്ത് ഏകാന്തമായി ഇരിക്കാൻ വലിയ ഇഷ്ടമുണ്ട്. ചില സമയത്ത് ഒറ്റയ്ക്കു വെറുതെ പുറത്തേയ്ക്കു നോക്കിയിരിക്കാറുണ്ട്. 

പരാജയപ്പെട്ടു പോയവരോട് എങ്ങനെ സംസാരിക്കും?

പരാജയപ്പെട്ടു എന്ന് നമ്മൾ വിശ്വസിക്കുമ്പോഴാണ് നമ്മൾ പരാജയപ്പെട്ടവരാകുന്നത്. നമ്മൾ തന്നെ നമ്മളെ ഒന്നിനും കൊള്ളില്ലെന്ന് ചിന്തിക്കുമ്പോഴാണ് പരാജിതരാകുന്നത്. ഇപ്പോൾ ജീവിതത്തിൽ എന്തെങ്കിലും നഷ്ടമായാൽ അത് പരാജയമല്ല. നഷ്ടം മാത്രമാണ്, പക്ഷെ നമുക്ക് ഒരുപാട് അവസരങ്ങളുണ്ട്. വിജയിക്കാനുള്ള സാധ്യതകൾ നമ്മൾ കണ്ടെത്തി വിജയിക്കണം. മറ്റുള്ളവർക്ക് സമർപ്പിച്ചു അവരെ മാത്രം സ്നേഹിച്ചു നടക്കരുത്. ആദ്യം നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുക, അതാണ് ആത്മവിശ്വാസത്തിന്റെ  ഏറ്റവും വലിയ രഹസ്യം. 

എനിക്ക് പരിചയമുള്ള മൂന്നാലു സുഹൃത്തുക്കൾ ഒക്കെ ചെറിയ കാര്യങ്ങളിൽ ഒക്കെ വിഷമിച്ച് പഠിത്തം ഒക്കെ മതിയാക്കി, ഭക്ഷണം വേണ്ടെന്ന് വിഷമിച്ചിരിക്കാറുണ്ട്. ഞാൻ അവരോടു സംസാരിക്കാറുണ്ട്, ജീവിതാവസാനം വരെ നമുക്ക് എന്തൊക്കെ ചെയ്യാനാകും. നമ്മൾ നമ്മളെ സ്നേഹിക്കുക, അതാണ് ആദ്യം വേണ്ടത് .

 എപ്പോഴും മുഖത്തുള്ള ഈ ചിരിയുടെ രഹസ്യമെന്താണ്?

അറിയില്ല. പണ്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ടായിരുന്നു. പതിമൂന്നു വയസ്സുവരെയൊക്കെ കരച്ചിലായിരുന്നു. പക്ഷെ അതിനു ശേഷം ചിരിക്കാൻ ഒരുപാട് ആഗ്രഹിച്ചു. പിന്നെ അങ്ങോട്ട് അതിനായി ശ്രമിച്ചു, അതിനു കഴിയുകയും ചെയ്തു. എന്തെങ്കിലും വിഷമം വന്നാൽ പോലും ചിരിക്കാതിരിക്കാറില്ല. അടുത്തുള്ളവരൊക്കെ പറയാറുണ്ട് ഞാൻ ചിരിക്കുന്നതു കാണാനാണ് അവർക്കൊക്കെ ഇഷ്ടം. 

അപ്പോൾ നമുക്കെങ്ങനെ വിഷമിച്ചിരിക്കാൻ തോന്നും. ജീവിതം വളരെ ചെറുതാണ്. പിന്നെ വിഷമിച്ചിരുന്നിട്ട് എന്താ കാര്യം? പിന്നെ ആണാണെങ്കിലും  പെണ്ണാണെങ്കിലും ചിരിച്ചാൽ സൗന്ദര്യം കൂടും. കാണുന്നവർക്ക് പോസിറ്റിവിറ്റിയും കൂടും. പിന്നെ ഗൗരവമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നിസാരമായ കാര്യത്തിന് ചിരി വരും. അതിനു ചീത്ത വിളിയും കേട്ടിട്ടുണ്ട്. എന്തായാലും എനിക്കിങ്ങനെ ചിരിച്ച മുഖത്തോടെ ഇരിക്കാനാണ് ഇഷ്ടം. അതിനുള്ള ഒരു അവസരവും ഞാൻ കളയുകയുമില്ല. പണ്ട് കുറെ കരഞ്ഞതല്ലേ, ഇനി ചിരിച്ചാൽ മതി.

അതുല്യ ഉപദേശിക്കാറുണ്ടെന്നൊക്കെ ചിലർ പറയുന്നത് കേട്ടിരുന്നല്ലോ, എന്തൊക്കെയാണ് പൊതുവെ മറ്റുള്ളോരോട് സംസാരിക്കുക. അവർ എങ്ങനെ പ്രതികരിക്കും?

ഉപദേശിക്കാറൊന്നുമില്ല, അതിനുള്ള പക്വത ഒന്നുമില്ല എനിക്ക്. പക്ഷെ എന്റെ പല സുഹൃത്തുക്കളും മറ്റാരോടും പറയാൻ പറ്റാത്ത അവരുടെ കാര്യങ്ങൾ വരെ എന്നോട് സംസാരിക്കാറുണ്ട്. എന്നോട് സംസാരിക്കുമ്പോൾ പലരും പറയാറുണ്ട്, സംസാരിച്ചു കഴിയുമ്പോൾ ആശ്വാസം കിട്ടാറുണ്ട് എന്നൊക്കെ. ഞാൻ എല്ലാവരെയും കേൾക്കും, ചിലപ്പോൾ എന്തെങ്കിലും മറുപടി പറയും, അവരെ ആശ്വസിപ്പിക്കും, അല്ലാതെ ആരെയും ഉപദേശം എന്ന രീതിയിലൊന്നും പറയാറില്ല. മാത്രമല്ല  ആരുടേയും കാര്യങ്ങളിലും അങ്ങോട്ട് ഇടപെടാറും ഇല്ല. പിന്നെ പലർക്കും ആരും കേൾക്കാനില്ല. അങ്ങനെ കേൾക്കുന്നത് തന്നെ അവർക്കൊക്കെ വലിയ ആശ്വാസമാണ്. 

ഏറ്റവും കൂടുതൽ ഇഷ്ടമുള്ള, എപ്പോഴും ചെയ്യാൻ ഇഷ്ടമുള്ള ഒരു കാര്യം

അങ്ങനെ ഒരു കാര്യമായി പറയാൻ പറ്റില്ല. പാട്ടു കേൾക്കാൻ ഏറ്റവും ഇഷ്ടമാണ്. പിന്ന ഏറ്റവും ഇഷ്ടമുള്ളവരുടെ കൂടെ സമയം ചിലവഴിക്കുക ഏറ്റവും ഇഷ്ടമാണ്. മഴ കാണാൻ ഇഷ്ടാണ്, സിനിമ കാണാൻ ഇഷ്ടാണ്. കൂടെ ആൾക്കാർ ഉണ്ടെങ്കിൽ വലിയ സന്തോഷം. ഒരുപാട് ഇഷ്ടമുള്ളവരുടെ കൂടെ എത്ര സമയം ചിലവഴിച്ചാലാണ് അല്ലെങ്കിൽ മടുക്കുക!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :