E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രഫഷനലുകൾക്കുള്ള സൂര്യരാശി ഫലങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2017 ജൂൺ 16 മുതൽ 30 വരെ)

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. ജൂണിലെ ഈ അവസാനപകുതിയിൽ കഴിഞ്ഞ ആദ്യപകുതിയെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നും വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും.

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിക്കാർക്കു ജൂണിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ കാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങൾ അൽപം വൈകിയാലും വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിയും.

മിഥുനം രാശി .......... Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങളാണു ജൂണിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പ്രവർത്തനരംഗത്തെ കാര്യക്ഷമത മൂലം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ കഴിയും.

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കടകം സൂര്യരാശിക്കാർക്കു ജൂണിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ അവയെയെല്ലാം വിജയകരമായി നേരിടാൻ കഴിയും. തൊഴിൽ രംഗത്തെ പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിക്കാർക്കു ജൂണിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽരംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും അതുകൊണ്ടൊന്നും പ്രതിസന്ധികൾക്കു സാധ്യതയില്ല. മേലധികാരിയുടെ പിന്തുണയും പ്രോത്സാഹനവും തുടരും. ഈ സൂര്യരാശിക്കാരിൽ ചിലർക്കു പുതിയ ജോലി ലഭിക്കുന്നതു സംബന്ധിച്ച അറിയിപ്പു ലഭിക്കാനിടയുണ്ട്.

കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിക്കാർക്കു ജൂണിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ചെറിയ തോതിൽ പുരോഗതി കാണപ്പെടും. മുടങ്ങിക്കിടന്നിരുന്ന പ്രോജക്‌ടുകൾ വീണ്ടും തുടരാൻ അവസരം ലഭിക്കും. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. ജൂൺ അവസാനത്തോടെ മന്ദതയെല്ലാം നീങ്ങിക്കിട്ടും.

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :