E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

2.5 സെന്റിൽ 20 ലക്ഷത്തിനു കിടിലൻ വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

20-lakh-house-kozhikode
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക് പോലെ വായിച്ചുതുടങ്ങണം...

കഥ നടക്കുന്നത് കോഴിക്കോടാണ്. മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ചതുരാകൃതിയിലുള്ള 2.5 സെന്റ് ഭൂമി. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ മോഹനനും ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന ചെറിയ കുടുംബം. ഭൂമിയുടെ പരിമിതി മൂലം വിശാലമായ ഒരു വീടിനെക്കുറിച്ചുളള സ്വപ്നങ്ങൾ പോലും മുരടിച്ചു പോയിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പഴയ വീട് സൗകര്യക്കുറവ് മൂലം പൊളിച്ചുകളഞ്ഞിട്ടാണ് പുതിയ വീട് പണിയാൻ തുടങ്ങിയത്. 

20-lakh-house-kozhikode-entrance.jpg.image.784.410 (1)

രണ്ടു കിടപ്പുമുറികളുള്ള ചെറിയ ഒരുനില വീട്ടിലേക്ക് ഗൃഹനാഥൻ സ്വപ്നങ്ങളെ പരിമിതപ്പെടുത്തി. എന്നാൽ ഈ പരിമിത സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഇരുനില വീട് പണിതുനൽകി ഉടമസ്ഥനെ വിസ്മയിപ്പിച്ചു ആർക്കിടെക്ച്ചറൽ കൺസൽട്ടൻറ് സന്ദീപ് കൊല്ലാർക്കണ്ടി.    

ഇനി കഥ വർത്തമാനകാലത്തിലാണ്.

ചതുരാകൃതിയിലുള്ള പ്ലോട്ടിൽ ചതുരാകൃതിയിലുള്ള സുന്ദരമായ ഇരുനില വീട് ഗമയോടെ നിൽക്കുന്നു. അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ മൂന്നു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, അടുക്കള, വർക്ക് ഏരിയ, ബാൽക്കണി, അപ്പർ ഹാൾ തുടങ്ങി ചെറിയ പ്ലോട്ടിൽ സ്വപ്നം കാണാൻ പോലും സാധിക്കാത്ത സൗകര്യങ്ങളാണ് 1200 ചതുരശ്രയടി വിസ്‌തീർണമുള്ള ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.  

20-lakh-house-kozhikode-stair.jpg.image.784.410

എലിവേഷനിൽ താഴെ കുറച്ചുഭാഗം ഇഷ്ടിക കൊണ്ട് ക്ലാഡിങ് നൽകിയത് ശ്രദ്ധേയമാണ്. പുറംഭിത്തികളിൽ ഗ്രേയിഷ് ഗ്രീൻ നിറം നൽകിയത് ലളിതമായ ലുക് നൽകുന്നു. നീളമുള്ള ജനാലകളാണ് സ്റ്റെയർ കെയ്സിന് സമീപം നൽകിയിരിക്കുന്നത്. പ്രകാശം സമൃദ്ധമായി ലഭിക്കുന്നതിനായി ഡോർമർ ജനാലകളും നൽകിയിട്ടുണ്ട്.

പ്രധാന വാതിലിൽ നിന്ന് എത്തുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ഫോർമൽ ലിവിങും ഡൈനിങ്ങും നൽകിയിരിക്കുന്നു. പരമാവധി സ്‌പെയ്‌സ് ഉപയുക്തമാക്കുന്നതിനായി സ്റ്റെയർ കെയ്‌സിന്റെ താഴെയായി വാഷ് ബേസിൻ ക്രമീകരിച്ചിരിക്കുന്നു. വീട്ടുകാർക്ക് ഒത്തൊരുമിക്കാനായി ഫാമിലി ലിവിങും നൽകിയിരിക്കുന്നു. ഇവിടെ ടിവി യൂണിറ്റും നൽകി.

20-lakh-2.5-cent-house-kozhikode.jpg.image.784.410 (1)

ഹൗസിങ് കോളനിയതിനാൽ ഫ്രണ്ടേജിലും ചുറ്റളവിലുമുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തി. സാധാരണ വീടുപണിയുമ്പോൾ ഫർണിഷിങ്ങിലാണ് പ്രതീക്ഷിക്കുന്നതിലും ഉപരിയായി ചെലവ് ഉയരുക. എന്നാൽ തുടക്കം മുതൽ പ്ലാൻ ചെയ്ത് ഫർണിഷിങ് നടത്തിയതിനാൽ നല്ലൊരു തുക     ലാഭിക്കാനായി. ജനലുകൾക്കും വാതിലുകൾക്കും ഇരൂൾ മരമാണ് ഉപയോഗിച്ചിരിക്കുന്നത്. തടികൾക്ക് വൈറ്റ് പെയിന്റ് ഫിനിഷ് നൽകി. ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു. ബൈസൺ പാനൽ ഉപയോഗിച്ചാണ് അടുക്കള ഫർണിഷ് ചെയ്തത്. പ്ലൈവുഡ്, സിമന്റ് മിശ്രണമായതിനാൽ ഈർപ്പംതട്ടിയാൽ ദ്രവിക്കില്ല, കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യും. ഇതിലൂടെയൊക്കെ ഗുണനിലവാരം നഷ്ടപ്പെടുത്താതെ നല്ലൊരു തുക ലഭിക്കാനായി.

10X11 വിസ്‌തീർണമുള്ള കിടപ്പുമുറികൾ മിനിമൽ ശൈലിയിൽ ഒരുക്കിയിരിക്കുന്നു. മിനിമൽ ശൈലിയിലുള്ള മോഡുലാർ കിച്ചനാണ് ഒരുക്കിയത്.

വീടിന്റെ മേൽക്കൂര സ്ലോപ് റൂഫ് ചെയ്തു ഗ്രേ നിറമുള്ള ടൈലുകൾ പാകി ഭംഗിയാക്കി. മഴവെള്ളം സമീപമുള്ള വീടുകളിലേക്ക് തെറിക്കാതിരിക്കാനായി  പാത്തികൾ നൽകി മഴവെള്ള സംഭരണിയിലേക്കെത്തിക്കുന്നു. 

വീടിന്റെ ഡിസൈനിന്റെ തുടർച്ച അനുഭവിപ്പിക്കുന്ന രീതിയിലാണ് മതിലും ഗെയ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്.

വെറും 20 ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവായത്. ഇത്ര ചെറിയ സ്ഥലത്ത് ഇങ്ങനെയൊരു വീടോ എന്ന് കാണുന്ന ആരും ചിന്തിച്ചു പോകും. വലിയൊരു ഉദ്യമം സാധ്യമാക്കിയതിൽ ഡിസൈനറും ഹാപ്പി, പ്രതീക്ഷകൾക്കപ്പുറമുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി!

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Plot- 2.54 cents

Location- Malaparamba, Kozhikode

Area- 1200 SFT

Cost- 20 Lakh

Owner- Mohanan

Completion year- 2015

Construction, Design- Sandeep Kollarkandi

Overaa architectural consultancy 

email- overaaarchitects@gmail.com 

Mob-9447740622

Read more- Low Budget Home Plan Small Plot House

 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :