E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഏറ്റവും സമ്പന്നയായ കറുത്ത വര്‍ഗക്കാരിയുടെ മകന്റെ വിവാഹം ലണ്ടനിലെ ബ്ലെന്‍ഹീം കൊട്ടാരത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

african-marriage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധൂര്‍ത്ത് കുറച്ച് വിവാഹം ലളിതമാക്കണമെന്ന് ആരൊക്കെ എങ്ങനെയൊക്കെ ഉപദേശിച്ചാലും  കല്യാണം ആര്‍ഭാടത്തോടെ ആഘോഷിക്കാനുള്ളതു തന്നെയാണെന്ന് സാധാരണക്കാരുടെ പോലും മനസിലിരിപ്പ്. അപ്പോള്‍ പിന്നെ ഒരു കോടീശ്വരീപുത്രന്റെ വിവാഹമായാലോ? 

കറുത്തവര്‍ഗക്കാരില്‍ ഏറ്റവും സമ്പന്നയായ സ്ത്രീയുടെ മകന്റെ വിവാഹം നടന്നത് വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ ജന്മഗൃഹമായ ലണ്ടനിലെ ബ്ലെന്‍ഹീം കൊട്ടാരത്തില്‍. നൈജീരിയയില്‍ നിന്നു കല്യാണത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കും  സുഹൃത്തുക്കള്‍ക്കും പുറമെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മോഡല്‍ ഷാനിന ഷെയ്ഖ് ഉള്‍പ്പെടെയുള്ള പ്രശസ്തരാണു ബ്ലെന്‍ഹീം കൊട്ടാരത്തിലെത്തിയത്. അന്‍പതുകോടിയിലേറെ രൂപ ചെലവിട്ട വിവാഹത്തിന്റെ വേദിക്കു മാത്രം 12 കോടി രൂപയാണു ചെലവായത്.

ആഫ്രിക്കയിലെ പ്രമുഖ എണ്ണ വ്യവസായിയും ഫോബ്‌സ് മാസികയുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും ധനികയുമായ ഫൊലോറുന്‍ഷോ അലാകിജയുടെ മകന്‍ ഫൊലാറിയും ഇറാനിയന്‍ സുന്ദരി നസാനിന്‍ ജഫാരിയനും തമ്മിലുള്ള വിവാഹമാണ് ബ്ലെന്‍ഹീം കൊട്ടാരത്തില്‍ അത്യാഡംബപൂര്‍വം അരങ്ങേറിയത്. 

പത്തു ലക്ഷം വെളള റോസാപ്പൂക്കളാല്‍ അലങ്കരിച്ച വിവാഹവേദി അതിമനോഹരമായിരുന്നു. 12 അടി ഉയരമുള്ള കേക്കാണ് വിവാഹത്തിനായി ഒരുക്കിയത്. വിശിഷ്ടമായ മാര്‍ബിള്‍ പാകിയ തറയും സ്വര്‍ണം കൊണ്ടു കൊത്തുപണി തീര്‍ത്ത മേല്‍ക്കൂരയും വിവാഹവേദിക്ക് കൂടൂതല്‍ ഭംഗി നല്‍കി. 

അഞ്ചു വ്യത്യസ്ത തരം ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. യുഎസ് പോപ്പ്സ്റ്റാര്‍ റോബിന്‍ തിക്കെയുടെ മ്യൂസിക്കല്‍ ഷോ വിവാഹത്തിന്റെ പ്രധാനാകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.വിവാഹശേഷം രാത്രിയില്‍ കൊട്ടാരമുറ്റത്ത് അതിഗംഭീരമായ വെടിക്കെട്ടോടെയാണ് കല്യാണം അവസാനിച്ചത്.

വ്യവസായി, നിക്ഷേപകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഫൊലാറിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് നേരത്തെ മരിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.

ഫോബ്‌സ് പട്ടികയില്‍ ആഫ്രിക്കയിലെ 14-ാത്തെ സമ്പന്ന വ്യക്തിയാണ് ഫൊലോറുന്‍ഷ. സ്ത്രീകളില്‍ ഒന്നാമതും. ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 80-ാം സ്ഥാനത്താണ് ഫൊലോറുന്‍ഷ. 2014ല്‍ പ്രശസ്ത അവതാരക ഒപ്ര വിന്‍ഫ്രിയെ പിന്തള്ളിയാണ് സമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :