കുഞ്ഞുങ്ങൾ വെറുതെയിരുന്നാൽപ്പോലും കാണാനൊരു കൗതുകമുണ്ട്. അപ്പോൾപ്പിന്നെ മനപൂർവമോ അല്ലാതെയോ അവർ കാണിക്കുന്ന ചില വികൃതികൾ കാണുമ്പോഴോ പറയുകയും വേണ്ട. അങ്ങനെയൊരു നവജാത ശിശുവാണ് ട്രോളന്മാരുടെ പുതിയ ഇര. മുഖത്തു നിറയെ ഗൗരവം നിറച്ച് കൈരണ്ടും തലയിൽവെച്ചാണ് കക്ഷിയുടെ കിടപ്പ്. ഞാനേതോ മുതലാളിയാണെന്ന ഭാവത്തിൽ കിടക്കുന്ന കുട്ടിക്കുറുമ്പന്റെ ചിത്രത്തിന് നിരവധി തലക്കെട്ടുകൾ നൽകിയാണ് സമൂഹമാധ്യമങ്ങൾ ഇവന്റെ ചിത്രം ആഘോഷിച്ചത്.
നമുക്കുണ്ടാവുന്ന കുഞ്ഞിനെ എഞ്ചിനീയറാക്കാം എന്ന് അച്ഛൻ പറഞ്ഞതിനു ശേഷം ജനിച്ച കുഞ്ഞ് എന്നാണ് ഈ ചിത്രത്തിനു ലഭിച്ച ഒരു തലക്കെട്ട്. ഫാഷൻ ടിവി കാണാൻ രാത്രി 12 മണിക്കു കാത്തിരിക്കുന്നയാൾ എന്നാണ് ഈ ചിത്രത്തിനു ലഭിച്ച മറ്റൊരു തലക്കെട്ട്.
വെർച്വൽ ലോകത്ത് താൻ താരമായതറിയാതെ അവനിപ്പോൾ സുഖമായി കിടന്നുറങ്ങുന്നുണ്ടാവുമെന്നും ഇനിയെന്നുമവൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട് സമൂഹമാധ്യമങ്ങളിലൂടെ അവനെ സ്നേഹിക്കുന്നവർ.