E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 12:26 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒരു ലക്ഷം മുടക്കി തുടക്കം, മാസം ഒരു ലക്ഷം രൂപ വരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nidhin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘വിസ്മയ വാലി’ എന്ന േപരിൽ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് തൃക്കാരിയൂർ റോഡിൽ കനാൽ ജംക്‌ഷനിലാണ് ഈ ലഘുസംരംഭം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ പാക്കിങ് ജോലികൾ മാത്രമാണു നടക്കുന്നത്. 

എന്താണ് ബിസിനസ്?

കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ ശേഖരിച്ച് ഓൺലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ബിസിനസ്. ചുക്ക്, കുരുമുളക്, കരുപ്പട്ടി–ചക്കര, തിപ്പലി, തുളസി, ജീരകം എന്നിവ േചർത്ത് തയാറാക്കുന്ന ചുക്കുകാപ്പി, ഡസ്റ്റ് ടീ, ഗ്രീൻ ടീ, ലീഫ് ടീ, മസാല ടീ തുടങ്ങിയ തേയിലകൾ, വിവിധതരം കാപ്പിപ്പൊടികൾ, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്കായ, കറുകപ്പട്ട, കശുവണ്ടി, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.

ഓൺലൈൻ വ്യാപാരം മാത്രം

വ്യാപാരം പൂർണമായും ഓർൺലൈൻ വഴി മാത്രമാണ്. ഉൽപാദകരിൽനിന്നു മേൽപറഞ്ഞ ഉൽപന്നങ്ങളുെട പാക്കറ്റുകളായാണ് വാങ്ങുന്നത്. അവ പാക്ക് ചെയ്ത് അവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണു ചെയ്യുന്നത്. വിസ്മയവാലി ഡോട്ട്കോം (www.vismayavalley.com) എന്ന േപരിൽ ഒരു ബിസിനസ് പോർട്ടൽ ഉണ്ട്. ഈ പോർട്ടൽ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴിയാണ് ഉൽപന്നം എത്തിച്ചു നൽകുക. 40 രൂപ ഷിപ്പിങ് ചാർജ് നൽകിയാൽ 500 ഗ്രാം വരെയുള്ളവ സ്പീഡ് പോസ്റ്റിൽ ഇന്ത്യയിൽ എവിടെയും അയയ്ക്കാൻ കഴിയും. കുറിയറിനെ അപേക്ഷിച്ച് ഇതാണ് ഏറ്റവും ലാഭവും സൗകര്യപ്രദവുമെന്നാണ് നിഥിന്റെ അഭിപ്രായം. TIN/CST റജിസ്ട്രേഷനുകൾ പ്രകാരം ടാക്സ് നൽകിയാണ് സംരംഭം മുന്നോട്ടു പോകുന്നത്. കോതമംഗലത്തു തുറന്നിട്ടുള്ള ഔട്ട്‌ലെ‌റ്റിൽനിന്നു െചറിയ തോതിൽ നേരിട്ടുള്ള വിൽപനയും നടക്കുന്നു. 

ഗൂഗിൾ വഴി പരസ്യം

െസയിൽസ് പ്രമോഷനുേവണ്ടി കൂടുതലായി ഒന്നും ചെയ്യുന്നില്ല. െചറിയ ചെലവിൽ ഗൂഗിളിന്റെ അവാർഡ്സ് വഴി പരസ്യം നൽകുന്നുണ്ട്. ഉൽപന്നങ്ങളുടെ ഗുണമേന്മ കൊണ്ടും വ്യത്യസ്തത കൊണ്ടുമാണ് കച്ചവടം ലഭിക്കുന്നത്. കാഷ് ഓൺ ഡെലിവറി അടിസ്ഥാനത്തിൽ കച്ചവടം ചെയ്യാൻ കഴിയില്ല. അഡ്വാൻസ് പണം വാങ്ങുന്നു. നെറ്റ് ബാങ്കിങ് വഴിയാണ് എല്ലാ ട്രാൻസാക്‌ഷനുകളും നടത്തുക. ഇപ്പോൾ ഉപഭോക്താക്കൾക്ക് നല്ല വിശ്വാസം വന്നിരിക്കുന്നു. അതുകൊണ്ട് മുഴുവൻ തുകയും അഡ്വാൻസ് നൽകിയാണ് ഓർഡർ െചയ്യുന്നത്. കൂടുതൽ ലാഭം എടുക്കുന്നില്ല. പാക്കിങ്, ഫോർവേഡിങ് ചാർജ് എല്ലാം േചർത്ത് പത്തു മുതൽ 20 ശതമാനം വരെ ലാഭം കിട്ടും. 

റീ പാക്കിങ്ങും െചയ്യുന്നില്ല. പാക്കറ്റുകൾക്ക് മുകളിൽ കവർ പാക്കിങ് മാത്രമാണുള്ളത്. അതുകൊണ്ട് പാക്കിങ് ആൻഡ് ഫോർവേഡിങ്ങിൽ ഒരു സഹായിയെ മാത്രമാണു നിയമിച്ചിരിക്കുന്നത്. കൂടുതൽ ജോലിക്കാരില്ലാതെയും വലിയ നിക്ഷേപം ഒന്നും നടത്താതെയും ഇത്തരം സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. 

ഒരു ലക്ഷം രൂപയുടെ നിക്ഷേപം മാത്രം

ഏകദേശം ഒരു ലക്ഷം രൂപയാണ് ഒട്ടാകെ സ്ഥാപനം തുടങ്ങുന്നതിനായി മുടക്കിയിരിക്കുന്നത്. ഒരു പാക്കിങ്/ഫോർവേഡിങ് െമഷീൻ, കംപ്യൂട്ടർ, െവബ്സൈറ്റ്, അതിന്റെ എഎംസി ചെലവ് പ്രതിമാസം 1000 രൂപ. ഇങ്ങനെ ഏകദേശം ഒരു ലക്ഷം രൂപ മുടക്കുണ്ട്. െവബ്സൈറ്റ് ഉണ്ടാക്കാൻ മാത്രം 40,000 രൂപ ചെലവ് വന്നു. ഏകദേശം എട്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവാണ് ഇപ്പോൾ ഉള്ളത്. കിടമത്സരം ഈ രംഗത്ത് തീരെ കുറവാണ്. തിരഞ്ഞെടുത്തിരിക്കുന്ന ഉൽപന്നങ്ങൾ ഓരോന്നും വ്യത്യസ്തമായവയാണ്. 15 ശതമാനം ശരാശരി അറ്റാദായം കിട്ടുന്നു. അതിൻപ്രകാരം 1,20,000 രൂപയോളം പ്രതിമാസം സമ്പാദിക്കാൻ കഴിയുന്നുണ്ട്.

പുതിയ പ്രതീക്ഷകൾ

ഫാൻസി ഇനങ്ങൾ, ഭക്ഷ്യ സംസ്കാര ഉത്പന്നങ്ങൾ, നാളികേര ഉൽപന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ അപൂർവ ഇനങ്ങൾ ശേഖരിച്ച് ഓൺലൈൻ മാർക്കറ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നാണ് ഈ യുവസംരഭകന്റെ അഭിപ്രായം. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :