E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അനുയോജ്യമായ പങ്കാളിയെ ലഭിക്കാൻ ഫെങ്ഷൂയി സൂത്രങ്ങൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

couples
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൗരാണിക പാശ്ചാത്യ പൗരസ്ത്യർ പനിനീർപൂക്കളേക്കാൾ സ്നേഹത്തിന്റെ പ്രതീകമായി കണ്ടിരുന്നത് പീണി പൂക്കളേയാണ്. ഇളംചുവപ്പാർന്ന പാടലവർണം പ്രേമത്തിന്റെ നിത്യപ്രതീകമായി ലോകരാജ്യങ്ങൾ ഒരേ സ്വരത്തിൽ അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെയാവാം പനിനീർ പൂക്കളേക്കാൾ പ്രാധാന്യത്തോടെ ഫെങ്ങ്ഷൂയി ശാസ്ത്രവും പീണി പുഷ്പങ്ങളെ പ്രകീർത്തിക്കുന്നതും. ഗ്രീക്ക് പുരാണങ്ങളിലും, പീണി പൂക്കൾക്ക് നിത്യ പ്രണയത്തിന്റെ പ്രതീകാത്മക സൗന്ദര്യവും സൗരഭ്യവുമാണുള്ളത്. കൗമാരത്തിലേക്ക് പ്രവേശിച്ച പെൺകുട്ടികളുള്ള മാതാപിതാക്കൾ പീണി പൂക്കളെ വളരെ ശ്രദ്ധയോടെ വീട്ടുമുറ്റത്ത് പരിപാലിച്ചിരുന്നതായും, അവർ പെൺകുട്ടികളെ പീണിപ്പൂക്കൾ ചൂടാന്‍ പ്രോത്സാഹിപ്പിച്ചിരുന്നതായും ഏഷ്യൻ സാഹിത്യങ്ങളിലും കാണുന്നു. മംഗല്യസൗഭാഗ്യം വർഷിക്കുന്ന ഇത്രത്തോളം ഭാഗ്യപുഷ്പം വേറെയില്ല എന്ന് ചൈനാക്കാർ വിശ്വസിക്കുന്നു. പീണിപ്പൂക്കളുടെ സൗന്ദര്യം ചോരാതെ ചിട്ടപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന പീണി ഫ്ലവർ പ്രണയസാഫല്യത്തിന്റേയും മംഗല്യസൗഭാഗ്യത്തിന്റേയും ഉദാത്തപ്രതീകങ്ങളായി ഫെങ്ങ്ഷൂയി വിളംബരം ചെയ്യുന്നു. മാവു താ ഫാൻ എന്ന് ചീനക്കാർ വിളിക്കുന്ന പീണിപ്പൂക്കൾ നിത്യേന കണികണ്ടുണരാൻ സാധിക്കുന്ന തരത്തിൽ കിടപ്പുമുറിയുടെ വാതായനത്തില്‍ വെച്ചാൽ ചതിക്കുഴികളിലും പ്രലോഭനങ്ങളിലും വീഴാതെ ഏറ്റവും ചേർച്ചയുള്ള ജീവിതപങ്കാളിയെ പെൺകുട്ടികൾക്ക് ലഭിക്കുമെന്നും ദീർഘസുമംഗലിയായിരിക്കുമെന്നും ഫെങ്ങ്ഷൂയി വാഗ്ദാനം ചെയ്യുന്നു.

 

യുവാക്കൾക്കും അനുയോജ്യരായ വധുവിനെ ലഭിക്കാൻ..

പെൺകുട്ടികള്‍ക്ക് മംഗല്യസൗഭാഗ്യം ഇച്ഛിക്കുന്നതുപോലെ യൗവനത്തിലെത്തിയ ആൺകുട്ടികൾക്ക് അനുരൂപ്യമായ വിവാഹബന്ധം തേടിയുള്ള തെരച്ചില്‍ രക്ഷിതാക്കളെ വളരെ ആശങ്കപ്പെടുത്താറുണ്ട്. ഫോർ സീസൺ മൈഡൻ എന്നറിയപ്പെടുന്ന നാലു കന്യകമാരുടെ സുന്ദരരൂപം വിവാഹപ്രായമെത്തിയ ആൺമക്കൾക്ക് അനുരൂപരായ തരുണികളെ സ്വന്തമാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു. വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം തുടങ്ങിയ നാല് ഋതുക്കളെ പ്രതിനിധീകരിക്കുന്ന നാല് കന്യകകൾ പീണിപ്പൂക്കൾ ചൂടി നിൽക്കുന്ന ഈ വശ്യസുന്ദരരൂപം കിടപ്പുമുറിയുടെ തെക്ക്പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കണമെന്ന് ചൈനക്കാർ വിശ്വസിക്കുന്നു. നിലവിൽ മക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രണയനൈരാശ്യം, ആത്മസംഘർഷം എന്നിവയെ ചെറുത്ത് അവരെ പുതിയജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, പുതിയബന്ധങ്ങളിലൂടെ ആഹ്ലാദവും, സമാധാനവും, നേട്ടങ്ങളും കൈവരിക്കാന്‍ പീണിപ്പൂക്കൾക്കും, അവ ചൂടിയ ഫോർ സീസൺ മൈഡൻസിനും സാധ്യമാകുമെന്ന് ഫെങ്ങ്ഷൂയി പഠിപ്പിക്കുന്നു.

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :