E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അളമുട്ടിയാൽ പശുവും കടിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cow-bite-a-dog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പശുവും ബീഫും നാടു മുഴുവൻ ചർച്ചയാകുമ്പോൾ  ആക്രമിക്കാനെത്തിയ നായയെ തിരിച്ചു കടിച്ച്  പശു താരമായി. ചെറുകുളത്തൂർ കളത്തിങ്ങൽ വിനോദ് കുമാറിന്റെ ‘അമ്മിണി’ എന്നു പേരുള്ള പശുവാണ് കടിക്കാനെത്തിയ നായയെ കടിച്ചു മൃതപ്രായനാക്കിയത്. 

ഇന്നലെ പശുവിനെ വയലിൽ കെട്ടിയതായിരുന്നു . തുടൽ പൊട്ടിച്ചെത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തു നായ് പശുവിനെ ആക്രമിച്ചു. കയർ പൊട്ടിച്ച് പശു വീട്ടിലെ തൊഴുത്തിൽ തിരിച്ചെത്തിയെങ്കിലും നായ് വിടാതെ പിടികൂടി. തുടർന്നാണ് പശു തിരിച്ചാക്രമിച്ചത്. 

നായയുടെ വായ് അടക്കം പശു കടിച്ചു പിടിച്ചു. നായ മരണവെപ്രാളം കാണിച്ചതോടെ പശു ഓട്ടം തുടങ്ങി. ബഹളം കേട്ടെത്തിയ വീട്ടുകാർ ആദ്യം കരുതിയത് നായ് കടി വിടാതെ പിടിച്ചതാണെന്നാണ്. പിന്നീടാണ് പശുവാണ് കടിച്ചതെന്നു മനസ്സിലായത്. അരക്കിലോമീറ്ററോളം ഓടിയ പശു,  ഓടിക്കൂടിയവർ ബഹളം വച്ചപ്പോൾ കടി വിട്ടു. അവശനായ  നായ് സ്ഥലം വിട്ടു. 

കാലിന് ചെറുതായി പരുക്കേറ്റതൊഴിച്ചാൽ പശുവിന് കുഴപ്പമൊന്നുമില്ല. അഞ്ചു വയസ്സുള്ള പശുവിന് പ്രതിരോധ കുത്തിവയ്പെടുത്തതായി വിനോദ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :