വാവസുരേഷിന്റെ പാമ്പുപിടുത്തം പ്രശസ്തമാണ്. എന്നാൽ പാമ്പുപിടുത്തത്തിന്റെ പാഠങ്ങളൊന്നും അറിയാൻവയ്യാത്ത ഒരു വീട്ടമ്മ പാമ്പിനെ പിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. വീടിനുള്ളിൽ കയറികൂടിയ പാമ്പിനെ നിമിഷനേരം കൊണ്ട് തലയിണ കവറിനുള്ളിൽ വീട്ടിമ്മ കയറ്റുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
അതിസൂക്ഷ്മമായി പാമ്പിന്റെ ചലനങ്ങൾ നിരീക്ഷിച്ച ശേഷം പാമ്പിനെ തലയിണകവറിനുള്ളിൽ കയറ്റുകയാണ് വീട്ടമ്മ ചെയ്തത്. നോർത്ത് കരോലിനയിലാണ് സംഭവം. തുടർന്ന് വീട്ടിൽ ക്ഷണിക്കാതെ വന്ന അതിഥിയെ വീട്ടമ്മ തന്നെ പുറമ്പോക്കിലേക്ക് തുറന്നുവിട്ടു. ഫെയ്സ്ബുക്കിലിട്ട വീഡിയോ 4.1 മില്ല്യൺ ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.