ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യമുള്ള ശരീരവും മനസും ലഭിക്കണം എങ്കിൽ ആരോഗ്യകരമായ ജീവിതരീതിയും കായിക വ്യായാമങ്ങളും അനിവാര്യമാണ്. പറഞ്ഞു വരുന്നത്, അടുത്തിടെ നടന്ന 70 വയസ്സിനും 95 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകളുടെ അത്ലറ്റിക്ക് മീറ്റിലെ ചില പ്രകടനങ്ങളെക്കുറിച്ചാണ്.
പ്രായം 60 കടന്നു ഒപ്പം കൂട്ടിനായി പ്രമേഹവും മറ്റ് അസ്വസ്ഥതകളും കൂടിയെത്തിയിട്ടുണ്ട്. ഇനിയെന്ത് ജീവിതം? നമ്മുടെ നാട്ടിലെ ഒരു ശരാശരി സ്ത്രീയുടെ വാർധക്യ ചിന്തകളുടെ തുടക്കം ഇങ്ങനെയാണ്. പിന്നെ, തന്നെ ഇനി ഒന്നിനും കൊള്ളില്ല എന്ന മട്ടിൽ ചടഞ്ഞു കൂടാൻ തുടങ്ങുകയായി. ഇങ്ങനെ ജീവിതം വാർധക്യത്തിന്റെ പേരിൽ കളഞ്ഞു കുളിക്കുന്നവർ ഈ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ..