E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പുതിയതായി ആനക്കൂട്ടിലേക്കെത്തിയ കുട്ടിയാനയെ വരവേല്‍ക്കുന്ന ആനക്കൂട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാട്ടിലെയാണെങ്കിലും നാട്ടിലെയാണെങ്കിലും ആനക്കൂട്ടത്തിലെ അംഗങ്ങള്‍ തമ്മിലുളള ദൃഢമായ ബന്ധം പറഞ്ഞറിയിക്കാനാവാത്തതാണ്. മനുഷ്യരെപ്പോലെ തന്നെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന സാമൂഹിക ജീവികളാണ് ആനകളും.എങ്കിലും പുറമെ നിന്ന് മറ്റൊരാൾ വന്നാല്‍ അത്ര എളുപ്പത്തില്‍ അവര്‍ അടുപ്പിക്കാറില്ല. പക്ഷേ വരുന്നത് കുട്ടിയാനയാണെങ്കില്‍ ഇതിനു നേര്‍ വിപരീതമാണ് മിക്കപ്പോഴും സംഭവിക്കാറ്. ആനക്കൂട്ടത്തിലെ മുതിർന്ന അംഗങ്ങൾ അതിനെ ഓമനിക്കുകയും പരിപാലിക്കുകയും ചെയ്യും. തങ്ങള്‍ക്കിടയിലേക്കെത്തിയ പുതിയ കുഞ്ഞന്‍ അതിഥിയെ ആനക്കൂട്ടം സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വിയറ്റ്നാമിലെ എലിഫന്‍റ് നേച്ചര്‍ പാര്‍ക്കിലെ ആനകള്‍ ഇവിടേക്കെത്തിയ കുട്ടിയാനയെ സ്വീകരിക്കാന്നായി ഓടിവരുന്ന ദൃശ്യം ആരെയും ആകര്‍ഷിക്കും. ആനക്കൂട്ടത്തെ നയിക്കുന്ന പിടിയാനകള്‍ തന്നെയാണ് കുഞ്ഞന്‍ അതിഥിയെ സ്വീകരിക്കാനും മുന്‍കൈയുടുക്കുന്നത്. ആനക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന കൂടിനടുത്തേക്ക് അവയുടെ തുമ്പിക്കൈ നീട്ടിയുള്ള ഓടി വരവും മരക്കൂടിന്‍റെ വിടവിലൂടെ ആനക്കുട്ടിയെ തൊട്ടു തലോടാനുള്ള വാത്സല്യവും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

കുഴിയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടിയാനയെ എലഫന്‍റ് നേച്ചര്‍ പാര്‍ക്കിലേക്കെത്തിയത്. ഡോക് ഗ്യൂ എന്ന് പേരിട്ടിരിക്കുന്ന ആക്കുട്ടിക്ക് ഒരു വയസ്സും 9 മാസവുമാണ് പ്രായം. കുഞ്ഞു പ്രായത്തിൽ അനാഥനായ കുട്ടിയാനയെ ഇവിടുത്തെ ആനകൾ പൊന്നുപോലെ നോക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :