E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമ്മയുടെ പ്രസവമുറിയിൽ ഒപ്പം; കുഞ്ഞുസഹോദരനെ കൈകളിലേറ്റുവാങ്ങി അവൾ കരഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl-crying
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മയുടെ വയറ്റിൽ നിന്നു പുറത്തേക്കെത്തുന്ന തന്റെ കുഞ്ഞു സഹോദരനെ കൈയിലേറ്റുവാങ്ങി പൊട്ടിക്കരയുന്ന പന്ത്രണ്ടുകാരിയുടെ ചിത്രങ്ങൾ വൈറലാകുന്നു. മിസിസിപ്പിയിലെ ജാക്ക്സണിൽ ആണ് അമ്മയുടെ പ്രസവം കാണാൻ ലേബർ റൂമിൽ  ജെസി ‍ഡെല്ലപെന എന്ന കുഞ്ഞിനെ ഡോക്ടർമാർ കൂടെക്കൂട്ടിയത്. ആദ്യാവസാനം ജെസിയും ഡോക്ടർമാർക്കൊപ്പം പ്രസവമെടുക്കുന്നതിൽ പങ്കാളിയായി. കൈയിൽ ഗ്ളൗസ് അണിഞ്ഞ് ഒരു കു​ട്ടി ഡോക്ടറുടെ ഭാവത്തിലായിരുന്ന ജെസി പ്രസവ സമയം അടുത്തതോടെ വികാരഭരിതയാകുകയായിരുന്നു. ഒടുവിൽ തന്റെ കുഞ്ഞു സഹോദരന്റെ തല ഡോക്ടർമാർ കൈയിലേക്കു വച്ചു കൊടുത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.

ജെസിയുടെ ആഗ്രഹപ്രകാരമാണ് അമ്മ തന്റെ സഹോദരനെ പ്രസവിക്കുന്നത് കാണാൻ ഡോക്ടർമാർ അവളെ കൂടെക്കൂട്ടിയത്. മുൻപു രണ്ടാമത്തെ സഹോദരൻ ഉണ്ടായപ്പോഴും ജെസി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിനുള്ള പ്രായം ആയില്ലെന്നു പറഞ്ഞു മാതാപിതാക്കൾ അത് അനുവദിച്ചില്ല. വീണ്ടും ഗർഭിണിയായപ്പോൾ ഇത്തവണ മകളുടെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.

girl-crying-2

കുഞ്ഞിനെ പുറത്തെടുക്കുന്ന മുഴുവൻ പ്രക്രിയയിലും ഡോക്ടർ വോൾഫ് ജെസിയെ പങ്കെടുപ്പിച്ചു. ജെസിയുടെ കൈയിൽ കത്തിപിടിപ്പിച്ചാണു ഡോക്ടർ കുഞ്ഞിന്റെ പൊക്കിൾകുടി മുറിച്ചു മാറ്റിയത്. ഭാര്യയുടെ ഗർഭപാത്രത്തിൽ നിന്നെത്തുന്ന മകനെ മൂത്ത മകൾ കൈയിലേക്കേറ്റു വാങ്ങുന്ന അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയതു പിതാവാണ്.തന്റെ വീട്ടിലെ 12കാരി ഡോക്ടർ എന്ന പേരിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ എല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തു. 153,000 ൽ അധികം ലൈക്ക് ലഭിച്ച ചിത്രങ്ങൾ 140,000 പേരാണ് ഇതിനോടകം ഷെയർ ചെയ്തത്.

girl-crying-3

കുഞ്ഞു ജനിക്കുന്നതു കാണാൻ കഴിയില്ല എന്നോർത്ത് ഞാൻ കരഞ്ഞു. അപ്പോഴാണ് ഡോക്ടർമാർ എന്നോട് കുഞ്ഞുവാവയെ പുറത്തെടുക്കാൻ കൂടെ കൂടാൻ പറ‌ഞ്ഞത്. ആദ്യം ഞെട്ടിപ്പോയി. പിന്നീട് അതേറ്റവും വലിയ സന്തോഷമായി മാറുകയായിരുന്നു. – ജെസി പറയുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :