E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്തവാരം നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-prediction
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

11–6–17 മുതൽ 17–6–17 വരെ

(1192 ഇടവം 28 മുതൽ 1192 മിഥുനം 3 വരെ)

അശ്വതി ∙ ഗൃഹനിർമാണത്തിനും വിവാഹകാര്യങ്ങൾക്കും ഉത്തമമായ കാലമാണ്. മാനസികമായ പ്രയാസങ്ങൾ കുറയും. വാക്കുകൾ നിറവേറ്റാൻ കഠിന പരിശ്രമം ചെയ്യും. പ്രയാസകരമായ ചില കാര്യങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കേണ്ടിവരും. യാത്രകൾ ഫലവത്താവും. വിദേശത്തുള്ളവർക്കു ഗുണാനുഭവങ്ങൾ ഉണ്ടാവും. വാഹനസംബന്ധമായ കാര്യങ്ങൾക്കു ചില തടസ്സങ്ങൾ അനുഭവപ്പെടും. വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവർക്ക് ഉയർച്ച ഉണ്ടാകുന്ന കാലമാണ്. കർമരംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാവും. ശുഭദിനം–തിങ്കൾ.

ഭരണി ∙ പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും അംഗീകാരങ്ങൾക്കു സാധ്യതയുണ്ട്. തൊഴിൽരംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. പൊതുവേ ഏർപ്പെടുന്ന കാര്യങ്ങളിൽനിന്നു മെച്ചപ്പെട്ട പ്രതികരണങ്ങൾ ലഭിക്കും. അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു പകർന്നു നൽകാൻ അവസരം ഉണ്ടാവും. വിദ്യാർഥികൾക്കു മികവു വർധിക്കും. സുഹൃത്തുക്കൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വ്യക്തിപരമായ കാര്യങ്ങൾ നേടിയെടുക്കാനാവും. കുടുംബജനങ്ങളുടെ ആനുകൂല്യം ലഭിക്കും. ശുഭദിനം–വെള്ളി.

കാർത്തിക ∙ മേലുദ്യോഗസ്ഥരിൽനിന്നു ഗുണാനുഭവം ഉണ്ടാവും. സ്വത്തു സംബന്ധമായ കാര്യങ്ങളിലേർപ്പെടും. മാതാപിതാക്കളിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. വേണ്ടപ്പെട്ടവരുടെ സഹകരണത്താൽ പല കാര്യങ്ങളും നേടിയെടുക്കാനാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാവും. മൽസരരംഗത്തു വിജയസാധ്യത കൂടും. വ്യക്തിത്വം നിലനിർത്താൻ വിട്ടുവീഴ്ചയ്ക്കു തയാറാവും. അധ്യാപനരംഗത്തുള്ളവർക്ക് കാലം ഗുണകരമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സങ്കീർണമായ കാര്യങ്ങളിൽ നിർണയങ്ങൾ ഉണ്ടാവും. ശുഭദിനം–‍ഞായർ.

രോഹിണി ∙ ദൈവീക കാര്യങ്ങളിൽ ഏർപ്പെടും. ചെലവുകൾ വർധിക്കും. കർമപുഷ്ടിക്കുവേണ്ടി ശ്രമിക്കുന്നതു നല്ലതാണ്. ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാൻ വലിയ പരിശ്രമം ആവശ്യമായി വരും. ആർഭാടങ്ങൾ വർധിക്കും. നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ നീങ്ങും. സർക്കാർ ജീവനക്കാർക്കു കാലം അനുകൂലമാണ്. സന്താനങ്ങളുടെ പഠനകാര്യങ്ങൾ മെച്ചപ്പെടും. പ്രശസ്തി വർധിക്കും. ശുഭദിനം–ബുധൻ.

മകയിരം ∙ ഉന്നത ജനങ്ങളുമായി ബന്ധപ്പെടും. വിദ്യാഭ്യാസ കാര്യങ്ങൾ അനുകൂലമാവും. അശ്രദ്ധ വർധിക്കാൻ ഇടയുണ്ട്. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അനാവശ്യമായ ചിന്താഗതികൾ ഉണ്ടാകാൻ ഇടയുണ്ട്. ഗൃഹനിർമാണത്തിനുള്ള കാര്യങ്ങളിലേർപ്പെടും. പുതിയ ചില കാര്യങ്ങൾ പരിചയപ്പെടാനും പഠിക്കാനും അവസരം ഉണ്ടാവും. വിരുന്നുസൽക്കാരങ്ങൾക്കു യോഗമുണ്ട്. കുടുംബജീവിതം ആഹ്ലാദകരമാവും. ശുഭദിനം–വ്യാഴം.

തിരുവാതിര ∙ മുമ്പു പൂർത്തീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഇപ്പോൾ പൂർത്തീകരിക്കാൻ കഴിയും. സന്താനങ്ങൾക്കു ശ്രേയസ് കൈവരും. യാത്രകൾക്ക് അവസരം ലഭിക്കും. പ്രണയകാര്യങ്ങളിൽ അനുകൂലാവസ്ഥ ഉണ്ടാവും. മുൻകോപം കൂടുതലാവും. സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ അനുഭവപ്പെടും. വേണ്ടപ്പെട്ട ചില ബന്ധങ്ങളിൽ അകൽച്ച അനുഭവപ്പെടും. കലാകാരന്മാർക്ക് അംഗീകാരങ്ങൾക്കു സാധ്യത ഉണ്ട്. ജോലിയിൽ അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും. ശുഭദിനം–തിങ്കൾ.

പുണർതം ∙ കലാപരമായ കാര്യങ്ങൾക്ക് അനുയോജ്യമായ കാലമാണ്. ചില അവസരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാൻ ഇടയുണ്ട്. ഉത്തരവാദിത്തങ്ങൾ കൂടുതലാവും. വിദേശത്തുനിന്നും തൊഴിലവസരങ്ങൾക്കു സാധ്യതയുണ്ട്. ചികിൽസകൾ ഫലവത്താവും. നിർമാണ കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടും. മാതാവിൽനിന്നു ഗുണം വർധിക്കും. സന്താനങ്ങൾക്ക് ഉത്തരവാദിത്തബോധം കൈവരും. ഉന്നതവിദ്യാഭ്യാസരംഗത്ത് മികവ് ഉണ്ടാവും. ശുഭദിനം–ബുധൻ.

പൂയം ∙ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. വ്യക്തിപരമായ കാര്യങ്ങൾക്ക് അപ്രതീക്ഷിതമായ തടസ്സങ്ങളനുഭവപ്പെടും. സൗഹൃദങ്ങളിൽനിന്നു ഗുണം വർധിക്കും. ആരോഗ്യപരമായ കാലം നന്നല്ല. പൊതുപ്രവർത്തനങ്ങളിൽ അംഗീകാരങ്ങൾക്കു യോഗമുണ്ട്. സാമ്പത്തികമായും വിദ്യാപരമായും ഉയർച്ച ഉണ്ടാവും. വിരോധികളിൽനിന്നു ചില വിപരീതാനുഭവങ്ങൾക്കു സാധ്യതയുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയെ ആത്മധൈര്യത്തോടെ സമീപിക്കാൻ സാധിക്കും. സാമ്പത്തികരംഗം അനുകൂലമാവും. ശുഭദിനം–വെള്ളി.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :