കണ്ടു പരിചയിച്ച അച്ഛൻറ മുഖത്തിൻ പെട്ടൊന്നൊരു ദിവസം മാറ്റം സംഭവിച്ചാൽ ആ കുഞ്ഞിന് എങ്ങനെ മനസിലാകാനാ. പാവം വാവിട്ട് കരയാനല്ലേയാകൂ. അത്രയും നാൾ താടിയൊക്കെ വച്ച് നടന്നിട്ട് ആ പാവത്തിനെ പറ്റിക്കാൻ താടിയും മീശയും ഒന്ന് വടിച്ചു നോക്കി സുന്ദരനായതാണ് ആ അച്ഛൻ. പക്ഷേ കക്ഷിക്ക് അതത്ര പിടിച്ചില്ല . അത്രയും നാൾ താനുമായി ഒളിച്ചു കളിച്ച അച്ഛനെ, താടിയില്ലാതെ കുഞ്ഞിന് പിടികിട്ടുന്നേയില്ല. കുറച്ചുനേരം ക്ലീൻ ഷേവ് ചെയ്ത ആ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കിയിട്ടും ഒരു രക്ഷയുമില്ല. ഏതോ അപരിചിതനാണെന്നാണ് കുഞ്ഞിൻറെ തോന്നൽ. പിന്നെ ഒട്ടും താമസിച്ചില്ല. സ്വിച്ചിട്ടപോലെയായി കരച്ചിൽ. അമ്മ വന്ന് സമാധാനിപ്പിച്ചിട്ടും കരച്ചിൽ നിർത്താൻ കക്ഷി തയ്യാറായില്ല. രസകരമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Advertisement