E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജോലിയിൽ നേട്ടങ്ങളും ഉയർച്ചയും വേണോ? ബോഡി ലാംഗ്വേജ് മാറ്റിക്കോളൂ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങളുടെ ശരീരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും നിങ്ങളറിയാതെ നിങ്ങളുടെ ശരീരത്തിലെ ഓരോ ഭാഗവും പുറം ലോകത്തിന് ചില സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അതാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരത്തിന്റെ ഭാഷ.

കരിയറിലെ നേട്ടങ്ങളും ബോഡി ലാംഗ്വേജും തമ്മിൽ എന്തെ ങ്കിലും ബന്ധമുണ്ടോ? കരിയറിൽ മികച്ച വിജയം കൈവരിച്ച 100 പേരിൽ ഞങ്ങൾ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ജോലിയിൽ നേതൃസ്ഥാനത്തേക്കുയർന്ന ഭൂരിഭാഗം ആളുകളും മികച്ച ബോഡി ലാംഗ്വേജ് പ്രകടിപ്പിക്കുന്നവരാണ് എന്നതാണ്. 

ഒരു മനുഷ്യന്റെ മനോഭാവം, ആത്മവിശ്വാസം, സത്യസന്ധത, ആത്മാർത്ഥത തുടങ്ങിയവയൊക്കെ അയാളുടെ ശരീര ചലനങ്ങളിൽ നിന്ന് വായിച്ചറിയുവാൻ സാധിക്കും. ഒരു വ്യക്തിയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് അയാൾ പ്രദർശിപ്പിക്കുന്ന ബോഡി ലാംഗ്വേജ് സൂചിപ്പിക്കുന്നത്.

ചിലയാളുകൾ ടെൻഷൻ വരുമ്പോൾ നഖം കടിക്കാറുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്നെ ഇതിനൊരു ഉദാഹരണമാണ്. മറ്റു ചിലരാവട്ടെ ടെൻഷൻ കൂടിയാൽ മുടിവലിച്ചു പറിക്കുകയും വിരൽ ചെവിയിലിട്ട് കിള്ളുകയുമൊക്കെ ചെയ്യാറുണ്ട്. നാം ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മുടെ ബോഡി ലാംഗ്വേജിലൂടെ മറ്റുള്ളവർക്ക് നെഗറ്റീവായ സന്ദേശമാണ് നാം കൈമാറുന്നത്. 

സ്വന്തം ടെൻഷൻ ഫലപ്രദമായി നേരിടുവാൻ സാധിക്കാത്ത  ഒരാൾക്ക് എങ്ങനെ ഒരു ഗ്രൂപ്പിന്റെ മുഴുവൻ ടെൻഷനും ഏറ്റെടുക്കുവാനാകും എന്ന സംശയം ഇത്തരം ശരീരഭാഷ സഹപ്രവര്‍ത്തകരിൽ ജനിപ്പിക്കും. തന്മൂലം നേതൃസ്ഥാനത്തേക്ക് നിങ്ങളുടെ പേര് നിർദ്ദേശിക്കുവാൻ അവർ മടിക്കുകയും ചെയ്യും.

ബോഡി ലാംഗ്വേജ് മെച്ചപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം മികച്ച ബോഡി ലാംഗ്വേജ് ഉള്ളയാളുകളെ നിരീക്ഷിക്കുക എന്നുള്ളതാണ്. ടെലിവിഷനിലും മറ്റും നേതൃസ്ഥാനീ യരായ ആളുകളുടെ അഭിമുഖങ്ങൾ വരുമ്പോൾ അത് ശ്രദ്ധാപൂർവം നിരീക്ഷിക്കുക. തുടർന്ന് അത് നിങ്ങളുടെ ജീവിത ത്തിൽ പകർത്താൻ ശ്രമിക്കുക. 

നിങ്ങളുടെ ചിന്തയാണ് നിങ്ങളുടെ ബോഡി ലാംഗ്വേജിനെ നിയന്ത്രിക്കുന്നത് എന്നതിനാൽ എപ്പോഴും ഒരു വിജയിയെപ്പോലെ ചിന്തിക്കുക. സ്വയം ഒരു പരാജിതനാണെന്ന് നിങ്ങൾ ചിന്തിച്ചാൽ ഒരിക്കലും നിങ്ങളുടെ ശരീരഭാഷ മെച്ചപ്പെടുത്തു വാൻ നിങ്ങൾക്കാവില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :