E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത വാരം നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-presiction4-10
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): 

ഈയാഴ്ച മേടക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. എങ്കിലും കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.  ശനി അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ജോലിരംഗത്തെ മന്ദത മാറിക്കിട്ടും. കുടുംബപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ആഴ്ചയിലെ ആദ്യത്തെ ദിവസം ശരീരസുഖം കുറയും. തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ ചെയ്തു തീർക്കുന്നതിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്‌ച ഇടവക്കൂറുകാർക്കു കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. ശനി അഷ്ടമഭാവത്തിൽ തുടരുന്നതിനാൽ വിചാരിക്കാത്ത പ്രതിസന്ധികൾ ഉണ്ടായെന്നുവരും. എങ്കിലും അവയെ വിദഗ്ധമായി മറികടക്കാൻ കഴിയും. കുടുംബകാര്യങ്ങളിൽ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ജോലിരംഗത്തെ തടസ്സങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും. വീട്ടിലേക്കു വേണ്ടി പുതിയ സാധനങ്ങൾ വാങ്ങാൻ കഴിയും. പുതിയ വാഹനം വാങ്ങുന്ന കാര്യം ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്കു കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. കണ്ടകശ്ശനി തുടരുന്നതിനാൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വ്യാഴം കേന്ദ്രഭാവത്തിൽ ആയതിനാൽ ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ജോലിരംഗത്തും കുടുംബത്തിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക ബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ ഗൃഹോപകരണം വാങ്ങാൻ കഴിയും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് ശനിദോഷമില്ലാത്ത കാലമായതിനാൽ വലിയ തടസ്സങ്ങളില്ലാതെ കാര്യങ്ങൾ നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ശരീരസുഖം അനുഭവപ്പെടും. ജോലിരംഗത്തു കൂടുതൽ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നു വേണ്ടത്ര സ്നേഹവും സഹകരണവും ഉണ്ടാകും. വ്യാഴം മൂന്നാം ഭാവത്തിൽ  തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ജോലിസ്ഥലത്തെ തടസ്സങ്ങളെയെല്ലാം മറികടന്ന് ഉയർന്ന സ്ഥാനത്തെത്താൻ സാധിക്കും. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് എല്ലാ രംഗത്തും അനുഭവപ്പെടുക. ശരീരസുഖം വീണ്ടെടുക്കാൻ സാധിക്കും. സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാൻ കഴിയും. ജോലിയിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള സ്നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാൻ സഹായിക്കും. പ്രവർത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ജോലിയിൽ പുതിയ സ്ഥാനലബ്ധിയുണ്ടാകും. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്കു പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും. കണ്ടകശ്ശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്‌ഥത നിലനിൽക്കും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ അച്ചടക്കം പാലിക്കണം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്കു പൊതുവേ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഈയാഴ്ചയിൽ പ്രതീക്ഷിക്കാവുന്നത്. ചില സമയങ്ങളിൽ ശരീരസുഖം കുറയുന്നതായി  തോന്നും. മനസ്സിനു ബലം കിട്ടാൻ പ്രാർഥനകൾ ആവശ്യമാണ്. പ്രതിസന്ധിയൊന്നും ഉണ്ടാകില്ല. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. ജോലിരംഗത്തെ തടസ്സങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും.  

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു ജോലിരംഗത്തും കുടുംബകാര്യങ്ങളിലും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :