E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അഭിവൃദ്ധിക്ക് ചാൻ ചു അഥവാ മണീഫ്രോഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

money-frog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉടമസ്ഥന് അഭിവൃദ്ധിയും സമ്പത്തും നേട്ടങ്ങളും സമ്മാനിക്കുന്ന വിശ്വസ്ഥനാണ് ചൈനീസ് പുരാണങ്ങളിൽ പുകഴ്ത്തിപ്പാടുന്ന മുക്കാലി തവളകൾ. വ്യത്യസ്തങ്ങളായ ഇരിപ്പിടങ്ങളിൽ സ്വർണനാണയം കടിച്ചുപിടിച്ചിരിക്കുന്ന മുക്കാലി തവളകൾ പൗർണമി നാളുകളിൽ വിശേഷമായ അനുഗ്രഹം പൊഴിക്കുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്നവർക്ക് പ്രതീക്ഷയുടെ തിരിനാളങ്ങൾ സമ്മാനിച്ചു നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ ചാൻ ചു എന്നറിയപ്പെടുന്ന മുക്കാലി തവളകൾക്ക് സാധ്യമാകും എന്നാണ് വിശ്വാസം. അഷ്ട ഐശ്വര്യങ്ങൾ പേറുന്ന ബഗുവാ (എട്ട് വശങ്ങളുള്ള ഫെങ്ങ്ഷൂയി ഉത്പന്നം) പ്രതിനിധീകരിക്കുന്ന ഒൻപത് നക്ഷത്രങ്ങൾ ഇത്തരം മുക്കാലി തവളകൾക്ക് ഊർജ്ജം പകരുന്നതായി ഫെങ്ങ്ഷൂയി അനുശാസിക്കുന്നു.

നിധിശേഖരങ്ങളുടെ കാവൽക്കാരൻ

സമ്പത്തിന്റെ മുകളിൽ കുടിയിരിക്കുന്ന മുക്കാലി തവളകൾ സർവൈശ്വര്യങ്ങളും സമ്മാനിക്കുന്നു. സ്വർണക്കട്ടികളുടെ കൂമ്പാരത്തിൽ അടയിരിക്കുന്ന ചാൻ ചു (മണീ ഫ്രോഗ്) നമ്മുടെ നിധിശേഖരങ്ങൾ ക്ഷയിക്കാതെ കാക്കുന്നു. നമ്മുടെ സമ്പാദ്യമായി കാത്തുസൂക്ഷിക്കുന്ന സ്വർണാഭരണങ്ങൾ, ഒരു തരി പൊന്നോ, കോടികൾ മതിക്കുന്ന സ്വർണ്ണശേഖരമോ ആയിക്കോട്ടെ അത് ദാരിദ്ര്യത്തിന്റെ പേരിൽ വിറ്റോ പണയപ്പെടുത്തിയോ നഷ്ടപ്പെടുത്താതിരിക്കാൻ മുക്കാലി തവളകളുടെ സാമീപ്യം നമ്മളെ സഹായിക്കുന്നു. പകു ആ ഫ്രോഗ്, ജൂവൽ ഫ്രോഗ്, വെൽത്ത് ഫ്രോഗ്, മൂൺ ഫ്രോഗ് അങ്ങനെ നൂറിലധികം മുക്കാലി തവളകൾ സാമ്പത്തിക നേട്ടങ്ങൾക്കും മനസമാധാനത്തിനുമായി പ്രയോജനപ്പെടുത്തുന്നു. 

വജ്രകിരീടം ചൂടിയ എംപറർ ഫ്രോഗ് സമാനതകളില്ലാത്ത ധനാഗമവും, സാമ്പത്തിക ഭദ്രതയും നൽകുന്നു. കച്ചവട സ്ഥാപനങ്ങളുടേയും, ഓഫീസുകളുടേയും ക്യാഷ് കൗണ്ടറിൽ ഉപഭോക്താക്കളുടെ അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന മണീ ഫ്രോഗുകൾ ധനാകർഷണത്തിനും, മികച്ച ബിസിനസിനും കാരണമാകുന്നു. ദർശനമാത്രയിൽ തന്നെ തവളയുടെ മൂന്നാമത്തെ കാല് കാണുന്ന വിധത്തിൽ വീട്ടിലോ ഓഫീസിലോ പ്രതിഷ്ഠിക്കണമെന്നാണ് പ്രമാണം. അപ്പോൾ ഫലം ഇരട്ടിയാകുമെന്നാണ് വയ്പ്പ്. വ്യത്യസ്തങ്ങളായ ഒൻപത് മണീ ഫ്രോഗുകളെ പ്രത്യേകദിശകളിൽ ക്രമീകരിച്ച് എല്ലാവിധ സാമ്പത്തിക ചോർച്ചകളും നികത്തി അനർഗളമായ സാമ്പത്തിക മുന്നേറ്റത്തെ സ്വാഗതം ചെയ്യാം. ദാരിദ്ര്യ നിർമാർജ്ജനത്തിനും, സാമ്പത്തികോന്നമനത്തിനുമായി പുരാതനകാലം മുതൽ ഏഷ്യക്കാർ ചാൻ ചുവിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്നു.   

വിവരങ്ങൾക്ക് കടപ്പാട്

Dr. Shaji K Nair

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :