മധുരപ്രിയർ തീർച്ചയായും കരോലിൻ ഹാർട്ട്സ് എന്ന സ്ത്രീയുടെ കഥയറിയണം. മധുരപലഹാരങ്ങളെ ഏറെ സ്നേഹിച്ച ഒരു ഭൂതകാലം കരോലിനുമുണ്ടായിരുന്നു. 28 വർഷം മുമ്പാണ് മധുരത്തെ ജീവിതത്തിന്റെ പടിക്കു പുറത്തു നിർത്താൻ കരോലിൻ തീരുമാനിച്ചത്. ആ ഒരു തീരുമാനം കരോലിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ഇപ്പോൾ അവർക്ക് 70 വയസ്സുണ്ട്. പക്ഷെ കാഴ്ചയിലും ആരോഗ്യത്തിലും ഇരുപതിന്റെ ചുറുചുറുക്കാണ്.
ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് കരോലിനോട് ചോദിച്ചാൽ ഉടൻ ഉത്തരമെത്തും. ''പോഷകഗുണങ്ങളുള്ള ആഹാരവും കൃത്യമായ വ്യായാമവുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കും. തടികുറയ്ക്കാനായി പട്ടിണി കിടക്കാറില്ല. ആഹാരത്തിന്റെ പോഷകമൂല്യവും കാലറിയും കൃത്യമായി മനസ്സിലാക്കിയ ശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ.'' മധുരം കഴിക്കാതെ ഒരാൾക്ക് എങ്ങനെ ഇത്രയും വർഷം അതിജീവിക്കാൻ കഴിയും എന്ന ചോദ്യത്തിനും കാരലിന്റെ പക്കൽ ഉത്തരമുണ്ട്. മധുരത്തിനു പകരം സൈലെറ്റോൾ എന്ന സ്വീറ്റ്നെർ ആണ് ഇവർ ഉപയോഗിക്കുന്നത്.