E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമ്മൂമ്മയ്ക്ക് 98; 68 പേരക്കുട്ടികളും അമ്മൂമ്മ വേഷത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-thandu-ammamma താണ്ടു അമ്മൂമ്മയോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന കല്യാണ ചെറുക്കൻ ടിനോയിയും മുണ്ടും ചട്ടയുമണി‍ഞ്ഞ പേരക്കുട്ടികളിൽ ചിലരും.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒല്ലൂർ ∙ താണ്ടു അമ്മൂമ്മയെ ആദരിക്കാൻ 68 പേരക്കുട്ടികളും അമ്മൂമ്മമാരായി. അവിണിശ്ശേരി വള്ളിശ്ശേരിയിലെ കണ്ണംമ്പുഴ വള്ളുപ്പാറ വീട്ടിലെ 98കാരിയായ താണ്ടു അമ്മൂമ്മയ്ക്ക് വേണ്ടിയാണ് സ്ത്രീകളും പെൺകുട്ടികളും ക്രിസ്ത്യൻ പാരമ്പര്യ വേഷമണിഞ്ഞെത്തിയത്.താണ്ടു അമ്മൂമ്മയുടെ പേരക്കുട്ടിയായ ടിനോയിയുടെ വിവാഹത്തലേന്ന് നടന്ന മധുരം നുള്ളൽ ചടങ്ങിൽ താണ്ടു അമ്മൂമ്മയായിരുന്നു താരം. മധുരം നുള്ളൽ ചടങ്ങ് അമ്മൂമ്മയെ ആദരിക്കുന്നതിനുള്ള ചടങ്ങാക്കി മാറ്റാൻ പേരക്കുട്ടികൾ തീരുമാനിക്കുകയായിരുന്നു.

ഇതിന് വേണ്ടി ഒന്നര വയസ്സുള്ള നൈതലടക്കമുള്ള 68 സ്ത്രീകളും മുണ്ടും ചട്ടയുമണിഞ്ഞെത്തി. അമ്മൂമ്മയുടെ മുന്നിൽ ഇതേ വസ്ത്രമണി‍ഞ്ഞ് മാർഗംകളിയും അവതരിപ്പിച്ചു. ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ സഹായമില്ലാതെയായിരുന്നു  എല്ലാ ചടങ്ങുകളും ഒരുക്കിയത്. മധുരം നുള്ളൽ ചടങ്ങും പാരമ്പര്യ രീതിയിൽ തന്നെയാണ് നടത്തിയത്. വിവാഹ ആഘോഷങ്ങൾക്കിടയിൽ പഴയ തലമുറയെ ഓർക്കാനും ആദരിക്കാനും പേരമക്കൾ കാണിച്ച നല്ല മനസ്സിന് നൂറിൽ നൂറ് മാർക്കും നൽകിയാണ് വിവാഹത്തലേന്ന് എത്തിയവർ മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :