ഓടുന്ന ബൈക്കിൽ പാമ്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. കരിപ്പുഴ മൂലശേരിൽ ടിജു എം.ബിജു ഓടിച്ചിരുന്ന ബൈക്കിലാണു പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ പതിനൊന്നോടെ മാവേലിക്കര മിച്ചൽ ജംക്ഷനിലാണു സംഭവം.
സിഗ്നൽ കാത്തുകിടന്ന ടിജുവിന്റെ ബൈക്കിനു പിന്നിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണു ബുള്ളറ്റിന്റെ സ്റ്റാൻഡിൽ പാമ്പിനെ ആദ്യം കണ്ടത്. ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞപ്പോൾ ടിജു ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. ഇതിനിടയിൽ സീറ്റിനടിയിലേക്കു കയറിയ പാമ്പിനെ ജംക്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ്കുമാറെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തുചാടിക്കുകയായിരുന്നു.