E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?; കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ഗൗരവമുള്ള വിഷയങ്ങളിൽ ലാഘവത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ബഹുരാഷ്ട്രസ്ഥാപനത്തിൽ ഉദ്യോഗം ലഭിക്കും. ബന്ധുസഹായത്താൽ തൃപ്തിയായ ഗൃഹം വാങ്ങാന്‍ സാധിക്കും. നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിതനാകും.. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാന്‍ സാധിക്കും. ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കാൻ ഉൾപ്രേരണയുണ്ടാകും. സാമ്പത്തിക ദുർവിനിയോഗത്തില്‍ പുത്രനു നിയന്ത്രണം ഏർപ്പെടുത്തും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്വാസം നൽകാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സഹപ്രവർത്തകർക്ക് അസുഖമായതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ബാഹ്യപ്രേരണകൾ വന്നാലും വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്തു തീർക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. അശുഭ ചിന്തകൾ ഉപേക്ഷിച്ച് ശുഭാപ്തി വിശ്വാസത്തോടു കൂടി പ്രവർത്തിക്കാൻ സർവാത്മനാ തയാറാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ഉദാര മനസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടരുത്. പ്രണയബന്ധം സഫലമാകും. മാതാപിതാക്കളുടെ നിർദേശത്താൽ അധികച്ചെലവ് ഉപേക്ഷിക്കും. മേലധികാരി നിർദേശിക്കുന്ന ജോലികൾ അർധ മനസ്സോടു കൂടി ചെയ്തു തീർക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

അനുമാനങ്ങൾക്ക് വിപരീതമായി അനിഷ്ടങ്ങൾ വന്നുചേരുമെങ്കിലും യുക്തി പൂർവമുള്ള സമീപനത്താൽ അതിജീവിക്കാന്‍ സാധിക്കും. ജീവിതപങ്കാളിയുടെ ഉദ്യോഗത്തിന്റെ നിലനിൽപിന് പ്രത്യേക വഴിപാടുകൾ നേരും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ആത്മസംതൃപ്തിയോടു കൂടി പൂർത്തീകരിക്കാന്‍ സാധിക്കും. യുക്തിക്കു നിരക്കാത്ത പ്രവൃത്തികളിൽ നിന്ന് നിരുപാധികം പിന്മാറും. ഗവേഷണ വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. നയതന്ത്രങ്ങള്‍ പ്രാവർത്തികമാക്കാന്‍ കീഴ്ജീവനക്കാരുടെ സഹായം തേടും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദോഷവശങ്ങൾ മാത്രം കാണുന്ന പ്രവണത ഒഴിവാക്കി സമന്വയ സമീപനം സ്വീകരിക്കും.

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :