E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഡിഎസ്എൽആറില്‍ പടം പിടിക്കാന്‍ ആസണല്‍, കൂട്ടിന് ‘കൃത്രിമ ബുദ്ധി’യുടെ സഹായവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dslr
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ വാങ്ങുകയും എന്നാല്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കാതെ വന്നപ്പോള്‍ ഫോട്ടോ എടുപ്പു നിറുത്തുകയും ചെയ്ത ആളാണോ? അല്ലെങ്കില്‍, ഷൂട്ടിങ്ങില്‍ വേണ്ടത്ര നല്ല പടങ്ങള്‍ കിട്ടുന്നില്ലെന്നു കരുതുന്ന ആളാണോ? എങ്കില്‍ ആസണല്‍ (Arsenal) പുറത്തിറക്കാന്‍ ശ്രമിക്കുന്ന, 'ക്യാമറ അസിസ്റ്റന്റി' ല്‍ കുറച്ചു പ്രതീക്ഷ വയ്ക്കാം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ക്യാമറയുടെ മുഴുവന്‍ ശേഷിയെയും പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയും DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറയിലൂടെയുള്ള ഷൂട്ടിങ് ലളിതമാക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെയാണ് ആസണല്‍ കടന്നു വരുന്നത്.  

അവര്‍ പുറത്തിറക്കുന്ന ഉപകരണം DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറയുടെ ഹോട്-ഷൂവില്‍ പിടിപ്പിക്കുകയും ക്യാമറയുടെ USB പോര്‍ട്ടുമായി കണക്ടുചെയ്യുകയുമാണ് ആദ്യം ചെയ്യേണ്ടത്. പിന്നെ, iOS അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഓഎസിലുള്ള അവരുടെ ആപ് ഫൊട്ടോഗ്രഫറുടെ മൊബൈല്‍ ഉപകരണത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ആപ്പും ക്യാമറയില്‍ പിടിപ്പിച്ച ഉപകരണവും തമ്മില്‍ വൈഫൈ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് പെയര്‍ ചെയ്യാം. ഇത്രയുമായാല്‍, കമ്പനി പറയുന്നത്, നമ്മളുടെ ക്യാമറ ഉപയോഗിച്ച് ഏതു സീന്‍ ഷൂട്ടു ചെയ്യാനാണ് വന്നിരിക്കുന്നത്, ആ സാഹചര്യത്തിന് ഏറ്റവും ഉചിതമായ സെറ്റിങ്ങ്സ് ആസണല്‍ നമുക്കു പറഞ്ഞുതരും എന്നാണ്. ക്യാമറയുടെ സെറ്റിങ്ങ്സ് നമ്മള്‍ മാറ്റാന്‍ പോകുകയും വേണ്ട. അതും ആസണല്‍ ചെയ്‌തുകൊള്ളും. തങ്ങളുടെ ഡേറ്റാബേസിലുള്ള ശതലക്ഷക്കണക്കിനു ചിത്രങ്ങളെ അവലോകനം ചെയ്താണ് വേണ്ട സെറ്റിങ്ങ്സ് ഏതെന്നു കണ്ടുപിടിക്കുന്നത്.  

എടുക്കാന്‍ പോകുന്ന ചിത്രം ലൈവ് വ്യൂവിലെന്ന പോലെ ഫൊട്ടോഗ്രഫറുടെ ടാബിലോ, ഫോണിലോ എത്തും. ഇനി, ഇതെല്ലാം നമുക്കു തന്നെ ചെയ്യണമെന്നുണ്ടെങ്കില്‍ അതിനും വഴിയുണ്ട്. അപര്‍ചറും, ഷട്ടര്‍സ്പീഡും ISOയും അടക്കമുള്ള സെറ്റിങ്ങ്സും മൊബൈല്‍ ഉപകരണത്തിലൂടെ നടത്താം. ഫോക്കസോ? അതാണ് ഏറ്റവും രസം. ഫോണില്‍ നമ്മള്‍ ഇപ്പോള്‍ ടച്ചു ചെയ്യുന്നതു പോലെ 'ലൈവ് വ്യൂ'വില്‍ എത്തുന്ന ചിത്രത്തില്‍ തൊട്ടാല്‍ ഫോക്കസും ചെയ്യാം! മൊബൈലില്‍ നിന്നു തന്നെ എടുത്തു ചിത്രം 100 ശതമാനം സൂം ചെയ്തു കാണകുകയുമാകാം. ലാന്‍ഡ്‌സ്‌കെയ്പ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് കൂടുതല്‍ ഇഷ്ടമായേക്കാവുന്ന ഈ ഉപകരണത്തിന് ഫോട്ടോ സ്റ്റാക്കിങ്, എച്ഡിആര്‍ തുടങ്ങിയ ടെക്‌നീക്കുകളും സാധ്യമാണ്.

ആസണല്‍ ആദ്യം സപ്പോര്‍ട്ടു ചെയ്യുന്ന ക്യമറകള്‍ ഇനി പറയുന്ന കമ്പനികളുടെതാണ്-ക്യാനന്‍, നിക്കോണ്‍, സോണി, ഫൂജി. ആപ്പിന്റെ നിര്‍മാണത്തിനുള്ള ഫണ്ടിങ് കിക്സ്റ്റാര്‍ട്ടറിലൂടെ സ്വീകരിക്കുന്ന സമയമാണിത്. 150 ഡോളറെങ്കിലും വാഗ്ദാനം ചെയ്താല്‍ അടുത്ത ജാനുവരിയോടെ ഉപകരണം കൈയ്യിലെത്താം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :