വാനാക്രൈയെ ചെറുക്കാൻ, പറ്റുന്ന വഴികളെല്ലാം സുരക്ഷിതമാക്കുമ്പോൾ പുതിയ വഴികളുമായി ഹാക്കർമാർ എത്തിക്കൊണ്ടിരിക്കുകയാണ്. പൈറേറ്റഡ് സിനിമകളുടെയും ടിവി ഷോകളുടെയും സബ് ടൈറ്റിലുകളിൽ മാൽവെയർ എംബെഡ് ചെയ്തു വിഎൽസി പോലുള്ള പ്രമുഖ വിഡിയോ പ്ലേയറുകളിൽ കടന്നുകയറി കംപ്യൂട്ടർ ശൃംഖലയെ തകർക്കുന്ന വൈറസാണ് പുതിയ ഭീഷണി. സിനിമ കാണുമ്പോൾ സജീവമാകുന്ന വൈറസ് ഹാക്കറുടെ കംപ്യൂട്ടറുമായി ബന്ധം സ്ഥാപിച്ച് ആക്രമണം നടത്തുകയാണ് ചെയ്യുന്നത്.
Advertisement