E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

യുവാവും അപകടകാരിയായ വിഷപ്പാമ്പും നേർക്കുനേർ ; ശ്വാസം നിലച്ചു പോകുന്ന ദൃശ്യങ്ങള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake-and-man
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാഹസികതയെ ഏറെ സ്നേഹിക്കുന്നവർ പലപ്പോഴും അപകടങ്ങളിൽ ചെന്നു ചാടാറുണ്ട്. അതുതന്നെയാണ് ‘നിക് ദ റാങ്ക്ലർ’ എന്ന പേരിൽ യൂട്യൂബിൽ സ്ഥിരമായി സാഹസികയാത്രകൾ നടത്തി വിഡിയോ പോസ്റ്റു ചെയ്യുന്ന നിക്ക് ബിഷപ് എന്ന ചെറുപ്പക്കാരനും സംഭവിച്ചത്. ഇത്തരം യാത്രകളിൽ ചെറിയ അപകടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് ഇത്തിരി കടന്നു പോയെന്ന് ഈ വിഡിയോ ദൃശ്യങ്ങൾ കാണുന്ന ഏവർക്കും മനസിലാകും. നിക്കിന്റെ ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. ശ്വാസമടക്കിപ്പിടിച്ചല്ലാതെ ആർക്കും ഈ ദൃശ്യങ്ങൾ കണ്ടിരിക്കാനാവില്ലെന്നതാണ് ഈ വിഡിയോയുടെ പ്രത്യേകത.

യുഎസിലെ വനാന്തരങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ പാമ്പും മറ്റു വന്യമ‍ൃഗങ്ങളുമെല്ലാം നികിന്റെ വിഡിയോയിൽ പതിയാറുണ്ട്. അത്തരമൊരു യാത്രയിൽ നിക്ക് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭംവം. നിക്കിനു സമീപത്തായി അതീവ അപകടകാരിയായ ഈസ്റ്റേൺ ഡയമണ്ട് ബ്ലാക്ക് റാറ്റിൽ സ്നേക്ക്  ഇഴഞ്ഞെത്തി സ്ഥാനം പിടിച്ചു. ശ്വാസം പോലും വിടാനാകാത്ത അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കൈയും ഉയർത്തിപ്പിടിച്ചിരിക്കുന്ന നിക്കിനേയും അനങ്ങിയാൽ ആക്രമിക്കാനൊരുങ്ങി നിൽക്കുന്ന പാമ്പിനേയുമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. പേടിച്ചിട്ട് എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല. ഞാൻ മരവിച്ചു പോയിരിക്കുന്നു എന്നു നിക്ക് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

എന്തെങ്കിലും പ്രകോപനമുണ്ടാൽ മാത്രമേ ഈ ഗണത്തിൽ പെട്ട പാമ്പുകൾ ആക്രമിക്കാറുള്ളൂ എന്നതിനാൽ വളരെ സൂക്ഷിച്ചായിരുന്നു നികിന്റെ പിന്നീടുള്ള നീക്കങ്ങൾ. പാമ്പിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അതിന്റെ വാലിന്റെ അറ്റത്തു സ്പർശിച്ച നികിന്റെ ആദ്യശ്രമം തന്നെ പാളി. അത്രയും സമയം തൊട്ടരികിലായിരുന്ന പാമ്പ് ഈ നീക്കത്തോടെ നികിന്റെ മടിയിലേക്കു കയറി. ഇതോടെ ഞെട്ടിവിറച്ച നിക്ക് ഒരു നിമിഷത്തേക്ക് ചെകുത്താനും കടലിനും ഇടയിലായി. എന്തും സംഭവിക്കാവുന്ന അവസ്ഥ. 

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :