നീലേശ്വരം ∙ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം പതിപ്പ് ഇന്നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ അണിയറയിൽ രണ്ടു നീലേശ്വരത്തുകാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ടിന്റെ ത്രീഡി ട്രാക്കിങ് നിർവഹിച്ചിരിക്കുന്നത് ബങ്കളം കക്കാട്ടെ പണ്ടാരത്തിൽ ആദർശും കാട്ടിപ്പൊയിലിലെ പ്രിയേഷ് കുമാറുമാണ്.
നീലേശ്വരത്തെ ഫൊട്ടോഗ്രഫർ ആയിരുന്ന ആദർശ് സിനിമാ മോഹവുമായാണ് ഇവിടെനിന്നു വണ്ടി കയറിയത്. വിവിധ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നിച്ചു ജോലി ചെയ്തതോടെയാണു പ്രിയേഷുമായി അടുത്തത്.