E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:21 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ട്രെയിൻ യാത്രക്കാരായി 20 ആനകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

old-railwaystation
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിൻ ഹാർബർ ടെർമിനസിന്റെ പ്രതാപ കാലത്തേക്കുറിച്ചുള്ള ഓർമകൾ ജോർജ് ജോണിന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ടെർമിനസിൽ 1982 മുതൽ 1987 വരെ ചീഫ് സ്റ്റേഷൻ മാസ്റ്ററായിരുന്നു ഇദ്ദേഹം. കൊച്ചിയിൽ നിന്നു മദ്രാസിലേക്ക് ഓടിയിരുന്ന കൊച്ചിൻ എക്സ്പ്രസും മേട്ടുപ്പാളയത്തു നിന്നു തേയിലയുമായി കൊച്ചി തുറമുഖം തേടി വന്നിരുന്ന ടീ ഗാർഡൻ എക്സ്പ്രസും ആ വാക്കുകളിൽ നിറഞ്ഞു. ടീ ഗാർഡൻ പിന്നീടു തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്നു കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ കാരയ്ക്കൽ വരെ നീണ്ടിട്ടും േപരിലെ തേയില മണം ഇപ്പോഴുമുണ്ട്.

ഷൊർണൂരിലേക്കുള്ള പാസഞ്ചറുമായി തുടങ്ങിയ സ്റ്റേഷനു പെട്ടെന്ന് ഒരു ബജറ്റിൽ ആറു ദീർഘദൂര പ്രതിവാര, ദ്വൈവാര ട്രെയിനുകൾ ലഭിക്കുകയായിരുന്നു. ദക്ഷിണ റെയിൽവേയിൽ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജരായിരുന്ന മലയാളി ഉദ്യോഗസ്ഥൻ പയസ് ജോസഫാണ് ആ ബജറ്റിൽ പ്രഖ്യാപിച്ച ആറു ട്രെയിനുകളും ഓടിക്കാൻ സഹായിച്ചതെന്നു ജോർജ് സ്മരിക്കുന്നു. വാരണാസി, അഹമ്മദാബാദ്, ഹൈദരാബാദ്, ഗോരഖ്പൂർ, ദാദർ, ഇൻഡോർ തുടങ്ങിയ ട്രെയിനുകളാണു ലഭിച്ചത്. രണ്ടു പ്ലാറ്റ്ഫോമുകളിലും 14 കോച്ചുകൾ നിർത്താനുള്ള സൗകര്യമാണു തുടക്കത്തിൽ സ്റ്റേഷനിലുണ്ടായിരുന്നത്. എന്നാൽ മദ്രാസ് ട്രെയിനിനു കോച്ചുകൾ കൂടുതലുണ്ടായിരുന്നതിനാൽ പലപ്പോഴും നാലു കോച്ചുകൾ പ്ലാറ്റ്ഫോമിനു പുറത്തു നിൽക്കുമായിരുന്നു.

കൊച്ചിൻ എക്സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കോച്ചുകളുൾപ്പെടെ പുറത്തായി നിന്നിരുന്നതു മിക്കപ്പോഴും പരാതിക്കിടയാക്കിയിരുന്നു.  തന്റെ 36 വർഷ സർവീസിൽ ഏറ്റവും മികച്ച ടീം വർക്ക് കണ്ടതും ഹാർബർ ടെർമിനസിലായിരുന്നുവെന്നു ജോർജ് പറയുന്നു. ട്രെയിനുകളുടെ എണ്ണം മൂന്നിൽ നിന്നു 17 ആയി ഉയർന്നപ്പോളും സ്റ്റേഷനിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഒരു പിറ്റ്‌ലൈൻ മാത്രമാണുണ്ടായിരുന്നത്. മെക്കാനിക്കൽ, ഓപ്പറേഷൻ വിഭാഗങ്ങളുടെ ആത്മാർഥമായ ശ്രമങ്ങളാണു വളരെ കുറച്ചു സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സഹായിച്ചിരുന്നത്. ഒരു തവണ റിപബ്ലിക് ദിന പരേഡിൽ അണിനിരത്താൻ കേരളത്തിൽ നിന്ന് 20 ആനകളെ ട്രെയിനിൽ ഡൽഹിക്കു കൊണ്ടു പോയതു വലിയ വാർത്തയായിരുന്നു. 

വിശദമായ വായനയ്ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :