E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

യുവിയെ തോൽപ്പിക്കാനാവില്ല കൂട്ടരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവി നിങ്ങൾ മാത്രമല്ല ഞങ്ങൾ ഓരോരുത്തരും കരയുകയായിരുന്നു. ആദ്യം കരഞ്ഞത് ടീമില്‍നിന്ന് പുറത്തുപോയപ്പോള്‍, രോഗ ബാധിതനായപ്പോള്‍, മോശം ഫോമിലായപ്പോള്‍, എല്ലാം നിന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ നിങ്ങള്‍തിരിച്ചുവന്നപ്പോഴും സെഞ്ചുറി േനടിയപ്പോഴും ഞങ്ങള്‍കരയുകയായിരുന്നു. ഇത് പക്ഷെ സന്തോഷത്തിന്റെ കണ്ണുനീരാണ്.

തിരിച്ചടികളില്‍പതാറാതെ പ്രതിസന്ധിയില്‍തളരാതെ രോഗത്തിന് കീഴ്പ്പെടാതെ മോശം ഫോമിനെതിരായ വിമര്‍ശനങ്ങളില്‍ഉയിര്‍ത്തെഴുന്നേറ്റ യുവരാജ് സിങ്, കായിക ലോകത്തിന് മാത്രമല്ല ലോകത്തിനാകെ ഉണര്‍ത്തുപാട്ടാണ്. എന്തൊക്കെ നെഗറ്റീവ് ആയിട്ടുണ്ടായിരുന്നോ അതെല്ലാം പൊസിറ്റീവാക്കിയാണ് യുവരാജ് സിങ് ഇപ്പോള്‍തിരിച്ചുവന്നിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ധോണിയും യുവരാജ് സിങ്ങും സെഞ്ചുറി നേടി വിജയത്തില്‍നിര്‍ണായകമായി. എന്നാല്‍ധോണിയുടെ ഇന്നിങ്സിനെക്കാള്‍യുവരാജിന്റെ ഇന്നിങ്സിന് തിളക്കവും ഭാവം കൂടുന്നത് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പുകൊണ്ടാണ്. ആ ബാറ്റില്‍നിന്ന് സെഞ്ചുറിയെത്തിയത് ആറുവര്‍ഷത്തിനുശേഷം. അതും മൂന്ന് വര്‍ഷം ടീമില്‍നിന്ന് പുറത്തായിരുന്നുവെന്നതും ഓര്‍ക്കണം. 2011ലെ ലോകകപ്പില്‍സെഞ്ചുറിയടിച്ച യുവി 2013ല്‍ടീമില്‍നിന്ന് പുറത്തുപോയി. മോശം ഫോമും കാന്‍സര്‍രോഗവും അന്നത്തെ നായകന്‍ധോണിയുടെ അപ്രീതിയുമാണ് യുവി പുറത്തു നിന്നതിന്റെ കാരണം. രോഗം കീഴടക്കി ഫോം വീണ്ടെടുത്തിട്ടുണ്ടും യുവിയെ കണ്ടില്ലെന്ന് ധോണി നടിക്കുകയായിരുന്നു.

India Ulysse Nardin

ശരീരികക്ഷമത കൈവരിക്കാനും ബാറ്റിങ് ഫോം വീണ്ടെടുക്കാനുമായി തീവ്രമായ പരിശീലനം നടത്തിയതിന്റെ ഫലമാണ് കട്ടക്കില്‍കണ്ട യുവരാജിന്റെ ഇന്നിങ്സ്. ഒരിക്കലും തോറ്റുകൊടുക്കാന്‍തയാറല്ലെന്നും എന്തെങ്കിലും ചെയ്യാനാവുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടെന്നും യുവരാജ് സിങ് പറയുന്നു. ധോണിയുടെ ഇഷ്ടക്കേടാണ് ടീമിന് പുറത്തു നില്‍ക്കാന്‍കാരണമെന്ന് യുവിക്കറിയാം. യുവരാജിന്റെ പിതാവ് യോഗ്്രാജ്സിങ് ധോണിക്കെതിരെ രോക്ഷപ്രകടനവും നടത്തിയിട്ടുണ്ട്. 'അഹങ്കാരിയായ രാവണന്റെ നാശംപോലെയായിരിക്കും ഇന്ത്യൻ ക്യാപ്‌റ്റന്റെ പതനമെന്നും യുവരാജിനെ തഴഞ്ഞത് ധോണിയുടെ കളിയാണെന്നുമായിരുന്നു' ഒരിക്കല്‍യോഗരാജിന്റെ പ്രതികരണം. അപ്പോഴും യുവി പറഞ്ഞു തനിക്ക് ധോണിയുമായി പ്രശ്നമില്ലെന്ന്. ഇത്തരം കാര്യങ്ങള്‍തന്നെ ബാധിക്കാറില്ലെന്നും താന്‍അക്കാര്യങ്ങള്‍നോക്കാറില്ലെന്നും യുവരാജ് പറയുന്നു. അതുകൊണ്ടു തന്നെ പത്രം വായിക്കുകയോ വാര്‍ത്താചാനല്‍കാണുകയോ ചെയ്യാറില്ലെന്നും യുവി പറയുന്നു. എങ്കിലും ധോണിയെ സാക്ഷി നിര്‍ത്തി തിരിച്ചുവരവിന്റെ ആഘോഷം തീര്‍ത്തപ്പോള്‍ആ കണ്ണുകള്‍ഈറനണിഞ്ഞു.

CRICKET-IND-ENG

2011ലെ ലോകകപ്പ് ഉയര്‍ത്താന്‍യുവരാജിന്റെ ബാറ്റിങ്ങിലും ബോളിങ്ങും എത്രമാത്രം നിര്‍ണായകമായിരുന്നുവെന്ന് ക്രിക്കറ്റ് പ്രേമികള്‍കണ്ടതാണ്. അതുപോലെ 2002ലെ നാറ്റ്്വെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ബാറ്റിങ് പ്രകടനവും ക്രിക്കറ്റ് ആരാധകര്‍മറന്നിട്ടുണ്ടാവില്ല. 2002ല്‍കെനിയക്കെതിരെ തുടങ്ങിയ ഏകദിന ക്രിക്കറ്റ് ജീവിതം. 295 ഏകദിനത്തില്‍നിന്ന് 8,494 റണ്‍സും 111വിക്കറ്റും നേടി. 14 സെഞ്ചുറിയും 51 അര്‍ധസെഞ്ചുറിയും നേടി. പന്ത് ശക്തിയായി അടിച്ചകറ്റാനും അത് അതിര്‍ത്തി കടത്തുന്നതില്‍മികവ് കാട്ടാനും മിടുക്കനാണ് യുവി. അതുകൊണ്ടു തന്നെ ടീം പ്രതിസന്ധിയില്‍നില്‍ക്കുമ്പോഴെല്ലാം യുവി തിളങ്ങാറുണ്ട്. കട്ടക്കിലും അതിന് മാറ്റം ഉണ്ടായില്ല. ഷോട്ട് ബോളുകള്‍എറിഞ്ഞ് പ്രലോഭനത്തിന്റെ കെണിയില്‍വീഴ്ത്താന്‍ഇംഗ്ലീഷുകാര്‍നോക്കിയെങ്കിലും പുള്‍ഷോട്ടുകളിലൂടെ യുവി മറുപടി നല്‍കി. ഒടുവില്‍കരിയറിലെ മികച്ച ഏകദിന സ്കോറുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് മടക്കം.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :