പരാധീനതകള്‍ എണ്ണിപ്പറഞ്ഞ് ദേശീയ മാസ്റ്റേഴ്സ് അത്്്ലറ്റിക് മീറ്റിന് െവറ്ററന്താരങ്ങളുടെ തയാറെടുപ്പ്. സര്‍ക്കാര്‍ സഹായമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെയാണ് ഹൈദരാബാദിലെ മീറ്റിലേക്ക് കായികതാരങ്ങള്‍ തയാറെടുക്കുന്നത്
ദേശീയ മാസ്റ്റേഴ്സ് അത്്്ലറ്റിക് മീറ്റിന് 265 െവറ്ററന്താരങ്ങളാണ് പങ്കെടുക്കുന്നത്. കൊച്ചിയില്‍നിന്ന് മാത്രം എഴുപത്തിയാറുപേര്. സ്പോര്‍ട്്സ് കൗണ്‍സിലില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഇവര്്ക്ക് നയാപൈസയുടെ സഹായമില്ല. ചെലവെല്ലാം സ്വയം വഹിച്ചാണ് ഈ തയാറെടുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ സര്‍ക്കാര്‍ സഹായത്തോടെ മല്‍സരിക്കാന്‍ എത്തുമ്പോഴാണ് ഈ ദുരവസ്ഥ.
21 മുതല്‍ 25വരെ ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിലാണ് മല്‍സരം. ഇതിനായുള്ള കൊച്ചിയിലെ പരിശീലനം മരാമത്ത് പണികള്‍ നടക്കുന്ന മഹാരാജാസ് കോളജ് മൈതാനത്താണ്. വെറ്ററന്‍ താരങ്ങളായതുകൊണ്ട് അവഗണനയുടെ ആഴവും ഏറെയാണെന്ന വിലയിരുത്തലാണ് ഇവര്‍ക്കുള്ളത്. ടീമിന്റെ ജഴ്സിക്കായിപ്പോലും ആരുടെയും സഹായം ലഭിച്ചിച്ചില്ലെന്നതാണ് കടുത്ത പ്രതികരണങ്ങള്‍ക്ക് കായികതാരങ്ങളെ പ്രേരിപ്പിക്കുന്നതും.