E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി വിരാട് കോഹ്്ലി നയിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി വിരാട് കോഹ്്ലി നയിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന--ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിന്റെ നായകനായി കോഹ്‌ലിയെ പ്രഖ്യാപിച്ചു. യുവരാജ് രണ്ട് ടീമിലും ഇടംകണ്ടെത്തി. ഋഷഭ് പന്താണ് ഏകപുതുമുഖം. സന്നാഹ മല്‍സരത്തിനുള്ള ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടി. 

ഇന്ത്യന്‍ ഏകദിന ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തില്‍ വിരാടയുഗത്തിന് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയില്‍ യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമിനെയാണ് അണിനിരത്തുന്നത്. നായകസ്ഥാനം ഒഴിഞ്ഞ മഹേന്ദ്രസിങ് ധോണി രണ്ടു ടീമിലുമുണ്ട്. ഏകദിനത്തില്‍ കെ.എല്‍.രാഹുലിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാകും. യുവരാജ് സിങ്ങിന് രണ്ട് ടീമിലേയ്ക്കും വിളിയെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെ ഏകദിനത്തില്‍ മാത്രമേ പരിഗണിച്ചുള്ളു. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നീ യുവതാരങ്ങള്‍ സ്ഥാനം നിലനിര്‍ത്തി. അശ്വിനും ജഡേജയും അമിത് മിശ്രയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസ് വിഭാഗത്തില്‍ ഭുവനേശ്വര്‍ കുമാറിനും ഉമേഷ് യാദവിനുമൊപ്പം രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ജസ്പ്രീത് ബുംറയുമെത്തി. ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മലയാളിയായ കരുണ്‍ നായര്‍ ടീമിലെത്തുമെന്ന് കരുതിയെങ്കിലും അവസരം കിട്ടിയില്ല. 

ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്താണ് ട്വന്റി20 ടീമിലെ ഏകപുതുമുഖം. ഈ രഞ്ജി സീസണില്‍ ട്രിപ്പിള്‍ സെഞ്ചുറിയടക്കം 927 റണ്‍സെടുത്ത ഋഷഭ് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകും. ഏകദിന ടീമിലില്ലാത്ത സുരേഷ് റെയ്ന, ആശിഷ് നെഹ്റ, മന്‍ദീപ് സിങ്, യൂസവേന്ദ്ര ചഹല്‍ എന്നിവര്‍ ട്വന്റി20 ടീമിലിടം നേടി. ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലനമല്‍സരത്തിനുള്ള ടീമില്‍ സഞ്ജു സാംസണും ഇടംലഭിച്ചു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ച് യോഗം ചേരുന്നതിലെ ആശയക്കുഴപ്പവും തര്‍ക്കവും സിലക്ഷന്‍ കമ്മിറ്റി യോഗം മണിക്കൂറുകള്‍ വൈകിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :