E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബി.സി.സി.ഐയുടെ ഇടക്കാല അധ്യക്ഷനായി വിനോദ് റായിയെ നിയോഗിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബി.സി.സി.ഐയുടെ ഇടക്കാല അധ്യക്ഷനായി മുന്‍ സി.എ.ജി വിനോദ് റായിയെ സുപ്രീം കോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായേ, ഡയാന എഡുള്‍ജി എന്നിവരാണ് ഭരണസമിതിയിലെ മറ്റ്അംഗങ്ങള്‍. കേന്ദ്രസര്‍ക്കാരും ബി.സി.സി.ഐയും നിര്‍ദേശിച്ച പേരുകള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. 

ബി.സി.സി.ഐയുടേയോ അനുബന്ധ ക്രിക്കറ്റ് അസോസിയേഷനുകളുടേയോ ഭരണസമിതിയുമായി ബന്ധമില്ലാത്ത നാലുപേരെയാണ് ഇടക്കാല ഭരണസമിതിയിലേക്ക് സുപ്രീംകോടതി തിരഞ്ഞെടുത്തത്. ടു.ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച മുന്‍ സി.എ.ജിയും കേരള കേഡര്‍ ഉദ്യോഗസ്ഥനുമായ വിനോദ് റായ് ആണ് സമിതിഅധ്യക്ഷന്‍. ചരിത്രകാരനും ക്രിക്കറ്റ് ലേഖകനുമായ രാമചന്ദ്രന്‍ ഗുഹ, വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുള്‍ജി, ഐ.ഡി.എഫ്.സി ബാങ്ക് ഡയറക്ടര്‍ വിക്രം ലിമായേ എന്നിവരാണ് സമിതിയിലുള്ളത്. മുന്‍ വനിതാ ക്രിക്കറ്റ് ടീമഗം സമിതിയിലിടം നേടിയപ്പോള്‍ പുരുഷ ക്രിക്കറ്റിലെ ആരേയും സുപ്രീം കോടതി ഉള്‍പ്പെടുത്തിയില്ല. 

കേന്ദ്രകായികമന്ത്രാലയം സെക്രട്ടറിയുടേതുള്‍പ്പെടെ കേന്ദ്രസര്‍ക്കാരും ബി.സി.സി.ഐ യും നിര്‍ദേശിച്ച പേരുകള്‍ സുപ്രീം കോടതി പരിഗണിച്ചില്ല. നിലവിലെ സി.ഇ.ഒ രാഹുല്‍ ജോഹ്്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഭരണസമിതിയോട് നിര്‍ദേശിച്ചു. 

ബി.സി.സി.ഐ ജോയിന്‍റ് സെക്രട്ടറി അമിതാബ് ചൗധരി, സമിതി അംഗം വിക്രം ലിമായേ എന്നിവരെ അടുത്തമാസം രണ്ടിന് ദുബായില്‍ ചേരുന്ന ഐ.സി.സി യോഗത്തിലേക്കുള്ള ബി.സി.സി.ഐ പ്രതിനിധികളായി നിയമിച്ചു. അമിക്കസ് ക്യൂറി, ബി.സി.സി.ഐ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് തീരുമാനമെടുത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :