E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 03:35 PM IST

Facebook
Twitter
Google Plus
Youtube

More in Sports

‌പുണെ ടെസ്റ്റില്‍ ഇന്ത്യക്ക് വാരിക്കുഴി ഒരുക്കിയത് സ്റ്റീവ് ഒക്കീഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‌പുണെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത് ഓസ്ട്രേലിയയുടെ ഇടംകയ്യന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫ് ആണ്. മല്‍സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തിയ സ്റ്റീവ് കരിയറിലെ മികച്ച പ്രകടനത്തോടെയാണ് ഓസ്ട്രേലിയയുടെ ഹീറോ ആയത്. 2012ല്‍‍ ഇന്ത്യയെ ഇന്ത്യയില്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറുടെ കീഴില്‍ പരിശീലിച്ച ശേഷമാണ് സ്റ്റീവ് ഇന്ത്യയിലെത്തിയത്. 

ഇന്ത്യ കുഴിച്ച കുഴിയില്‍ നിന്ന് വിക്കറ്റ് ഖനനം ചെയ്തത് ഈ ഇടംകയ്യന്‍ സ്പിന്നറാണ്. പുണെയിലെ പിച്ചില്‍ സ്റ്റെഡിയായി ബോള്‍ ചെയ്ത സോക്കിന് മികച്ച ടേണും ലഭിച്ചു. ഇടംകയ്യന്‍ സ്പിന്നര്‍ക്കെതിരെ 'ഇതൊക്കെയെന്ത്' എന്ന മട്ടില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യേ കുഴിയില്‍ വീഴുകയായിരുന്നു. സോക്ക് നിസാരക്കാരനല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു. രണ്ട് ഇന്നിങ്സിലും ആറുവിക്കറ്റ് ‌പ്രകടനം. 

32കാരന്റെ സ്റ്റീവ് ഒക്കീഫ് എന്ന സോക്കിന്റെ അഞ്ചാം ടെസ്റ്റ് മാത്രം. ഓസ്ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിലേക്കുള്ള വരവ് വൈകി. 2014ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ സോക്കും ഓസ്ട്രേലിയയും ഒരു കാര്യം തീരുമാനിച്ചു. സ്പിന്‍ എറിയാനും സ്പിന്നിനെതിരെ കളിക്കാനും പഠിക്കണമെന്ന്. അതിനായി ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറെ ബോളിങ് കണ്‍സള്‍ട്ടന്റാക്കി. അതു വേറൊന്നും കൊണ്ടല്ല 2012ല്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ച് വിജയകാഹളം മുഴക്കിയത് പനേസറുടെ സ്പിന്‍ മാജിക്കില്‍ ആയിരുന്നു. ആ പരമ്പരയില്‍ പനേസര്‍ എറിഞ്ഞു നേടിയത് 17 വിക്കറ്റാണ്. ദുബായില്‍ ആയിരുന്നു പരിശീലനം. ഇന്ത്യന്‍‌ സാഹചര്യങ്ങളില്‍ എങ്ങനെ ബോള്‍ ചെയ്യണം. ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരെ എങ്ങനെ കറക്കിയിടാം ഇതായിരുന്നു പഠിച്ച പാഠം. ഇതിനു മുമ്പും സോക്ക് ഇന്ത്യയില്‍ വിക്കറ്റ് വേട്ട നടത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ എ ടീമിനുവേണ്ടിയായിരുന്നു. 2015ല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ഓസ്ട്രേലിയ എ ടീമിനായി 14 വിക്കറ്റ് നേടി ടീമിന്റെ പരമ്പര ജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. നാലാം ഐ.പി.എല്‍ സീസണില്‍ കൊച്ചി ടസ്കേഴ്സ് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :