E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണിക്കു പകരക്കാരനാകുമോ ഋഷഭ് പാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rishabh-pant-dhoni-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റിനു പിന്നില്‍ പുതുയുഗം തുടങ്ങുന്നു. ടെസ്റ്റില്‍ നിന്ന് ധോണി ഒഴിഞ്ഞപ്പോള്‍ ബംഗാളില്‍ നിന്നുള്ള വൃദ്ധിമാന്‍ സാഹ ആ സ്ഥാനം ഏറ്റെടുത്തു. സാഹ വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ ചെറുരൂപത്തില്‍ ധോണിക്ക് പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിലക്ഷന്‍ കമ്മിറ്റി. എന്നാല്‍ ധോണിയുടെ മികവുറ്റ പ്രകടനവും യുവതാരങ്ങളുടെ പ്രകടത്തിലെ സ്ഥിരതയില്ലായ്മയും ആ അന്വേ·ഷണത്തിന് ഉത്തരം നല്‍കിയില്ല. എന്നാല്‍ അണ്ടര്‍ 19 ക്രിക്കറ്റിലെയും രഞ്ജി ക്രിക്കറ്റിലെയും പ്രകടനം ഡല്‍ഹിക്കാരനായ ഋഷഭ് പാന്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നു. ഒപ്പം ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതും ഋഷഭിന് തുണയായി. 

ഡല്‍ഹിയില്‍ കേരള ബന്ധമുള്ള ഭാസ്കര്‍ പിള്ള എന്ന കോച്ചിനു കീഴിലാണ് ഋഷഭ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. മുമ്പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിട്ട് മഴമൂലം ആ മല്‍സരത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് താരമാണ് ഭാസ്കര്‍പിള്ള. മികച്ച സ്ട്രോക്ക് പ്ലേ നടത്തിയിരുന്ന ഭാസ്കര്‍ പിള്ളയ്ക്ക് എണ്‍പതുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന ബാറ്റ്സ്മാന്‍മാരുടെ നീണ്ട നിര ടീമില്‍ വീണ്ടും എത്തുന്നതിന് തടസമാകുകയായിരുന്നു. ഋഷഭ് മികച്ച ബാറ്റ്സ്മാന്‍ ആണെന്ന് ഭാസ്കര്‍ പിള്ള പറയുന്നു. ഇത്രയ്ക്ക് കരുത്തോടെ പന്ത് അടിച്ചകറ്റുന്ന ഒരു യുവതാരത്തെ സമീപകാലത്ത് കണ്ടിട്ടില്ലെന്നാണ് ഭാസ്കര്‍ പിള്ള പറയുന്നത്. സാങ്കേതിക മികവ് അത്രയ്ക്ക് ഇല്ലെങ്കിലും മികച്ച ഹാന്‍ഡ് ഐ കോഡിനേഷന്‍ ഉള്ള ബാറ്റ്സ്മാനാണ് ഋഷഭ്. മികച്ച സ്ട്രോക്ക് പ്ലെയറായ ഈ ഡല്‍ഹിക്കാരന്‍ ഏകദിനത്തിനും ട്വന്റി 20ക്കും പറ്റിയ ബാറ്റ്സ്മാനാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് ഋഷഭ് പറയുന്നു.  പത്ത് ഫസ്റ്റ്ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 1080റണ്‍സ് നേടിയ ഋഷഭിന്റെ ഉയര്‍ന്ന സ്കോര്‍ 308 റണ്‍സാണ്.

പന്ത് അതിര്‍ത്തി കടത്തുന്നതില്‍ വളരെ മിടുക്കനാണ് ഋഷഭ് പാന്ത്. എന്നാല്‍ പരിശീലന സമയത്ത് പന്ത് ഉയര്‍ത്തി അടിക്കാതെ ഗ്രൗണ്ടിലൂടെ പായിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ടെന്ന് ഉത്തരാഖണ്ഡില്‍ ജനിച്ച് ഇപ്പോള്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന ഋഷഭ് പറയുന്നു. ഫിറ്റ്നസ് സൂക്ഷിക്കാന്‍ വളരെ ശ്രദ്ധ ചെലുത്തുന്ന ഋഷഭ് പറയുന്നു 'വിക്കറ്റിന് മുന്നിലും പിന്നിലും മികവുകാട്ടാന്‍ ഫിറ്റ്നസ് അനിവാര്യമാണെന്ന്'.  സാങ്കേതികമായി ഇനിയും മുന്നേറാനുണ്ടെന്ന് ഋഷഭിനും അറിയാം. അണ്ടര്‍ 19 കോച്ച് എന്ന നിലയിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മെന്റര്‍ എന്ന നിലയിലും രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായെന്നും ഈ 19കാരന്‍ പറയുന്നു. പ്രത്യേകിച്ച് അച്ചടക്കവും ബാറ്റിങ് ടെക്നിക്കും രാഹുല്‍ സാറില്‍ നിന്ന് പഠിക്കാനായത് വലിയ നേട്ടാമായി ഋഷഭ് കാണുന്നു. 

കുഞ്ഞുനാളില്‍ ആഡം ഗില്‍ക്രിസ്റ്റ് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ ആരാധിച്ചിരുന്ന ഋഷഭ് വിക്കറ്റിന് പിന്നിലേക്ക് എത്തിയതും അങ്ങനെ തന്നെ. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇനിയും ഒട്ടേറെ മുന്നേറാനുണ്ടെന്ന് ഋഷഭ് തിരിച്ചറിയുന്നു. ധോണിയെ കാണുവാനും വിക്കറ്റ് കീപ്പിങ്ങിലെ ടെക്നിക്കുകള്‍ സ്വായത്തമാക്കാനും ആകാം·ഷയോടെ കാത്തിരിക്കുകയാണ് ഋഷഭ്. ധോണി വലംകയ്യന്‍ ബാറ്റ്സ്മാന്‍ ആണെങ്കില്‍ ഋഷഭ് ഇടംകയ്യന്‍ ബാറ്റ്സ്മാനാണ്. ധോണിയെക്കാള്‍ കുറച്ചുകൂടിച്ച് അറ്റാക്ക് ചെയ്ത് കളിക്കുന്നത് ഋ·ഷഭിന്റെ ഇപ്പോഴത്തെ ബാറ്റിങ് ശൈലി. വിക്കറ്റ് കീപ്പിങ്ങില്‍ ധോണിയില്‍ നിന്ന് ലഭിക്കുന്ന ടിപ്പുകള്‍ ഋഷഭ് സ്വായത്തമാക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കുന്ന മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി ഡല്‍ഹിയുടെ ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ മാറും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :