അറ്റ്ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ച് ലാ ലിഗാ ഫുട്ബോളില്‍ ലീഡ് നിലനിര്‍ത്തി റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. 2012നു ശേഷം കൈപ്പിടിയില്‍ വരാത്ത സ്പാനിഷ് ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യമാണ് റയല്‍ മാഡ്രിഡിന്. നിലവിലെ ചാംപ്യന്മാരായ ബാഴ്സയെ അഞ്ച് പോയന്റിന് പിന്നിലാക്കിയാണ് റയല്‍ ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്.
ബില്ബോയ്ക്കെതിരെ ക്രിസ്റ്റ്യാനോയുടെ പാസില്‍ കരിം ബെന്‍സേമയാണ് 25ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബില്‍ബോയുടെ ആര്ടിസ് അഡുരിസ് തിരിച്ചടിച്ചു. തൊട്ടടുത്ത നിമിഷം റയലിന്റെ രക്ഷകനായി കാര്‍ലോസ് കാസിമിറോ എത്തി. മധ്യനിരതാരത്തിന്റെ ഗോള്‍ റയല്‍ ആരാധകരെ ആവേശംകൊള്ളിച്ചു. അടുത്ത മല്‍സരത്തില്‍ റയല്‍ അലാവെസുമായി ഏറ്റുമുട്ടും. ഹോം ഗ്രൗണ്ടായ നൂകാംപില്‍ ബാഴ്സിലോന അടുത്ത മല്‍സരത്തില്‍ വലന്‍സിയയെ നേരിടും.