മോശം പെരുമാറ്റത്തിന്റെ പേരിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സഞ്ജു കെസിഎയുടെ കർശന നിരീക്ഷണത്തിലായിരിക്കും.
സഞ്ജുവിന്റെ അച്ഛൻ സാംസണിനെതിരെ കെസിഎ വിലക്കും ഏർപ്പെടുത്തി. കോച്ച്, പരിശീലകൻ എന്നിവരുമായി സാംസൺ ഇടപഴകാൻ പാടില്ല. കളി നടക്കുന്ന മൈതാനങ്ങളിലോ പരിശീലന സ്ഥലങ്ങളിലോ അനുവാദമില്ലാതെ സാംസൺ പ്രവേശിക്കരുത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരായ മത്സരത്തിനിടെയാണു സഞ്ജു സാംസൺ അച്ചടക്ക ലംഘനം നടത്തിയത്.