ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെതിരെ ഇന്ത്യൻ ബോളർ ഇഷാന്ത് ശർമയുടെ ഗോഷ്ടി. ഇഷാന്തിന്റെ ഒരു പന്ത് നേരിടാൻ സ്മിത്ത് ബുദ്ധിമുട്ടിയതിനു തൊട്ടുപിന്നാലെയായിരുന്നു ഭാവപ്രകടനങ്ങൾ. പല തവണ ബാറ്റ്സ്മാന്മാരെ ബീറ്റ് ചെയ്തിട്ടും വിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശയും ഇഷാന്തിനെ സ്വാധീനിച്ചെന്നു വ്യക്തം. റെൻഷോയ്ക്കെതിരെയും ഇഷാന്ത് ചില നമ്പരുകൾക്കു ശ്രമിച്ചു. സ്മിത്തും റെൻഷോയും ഏറെക്കുറെ സമാന രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ ‘പോരാട്ടച്ചൂടിന്റെ’ പ്രതിഫലനങ്ങളായിരുന്നു ഇവയെല്ലാം.
Advertisement