ഐപിഎൽ താര ലേലത്തിന് ഏഴ് മലയാളി താരങ്ങളും. കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ രോഹൻ പ്രേം, വലം കയ്യൻ പേസർമാരായ സന്ദീപ് വാര്യർ, ബേസിൽ തമ്പി, കെ.എം.ആസിഫ്, ഓപ്പണിങ് ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, ഓഫ് സ്പിന്നർ ഫാബിദ് ഫാറൂഖ്, ഓൾ റൗണ്ടർ സി.വി.വിനോദ് കുമാർ എന്നിവരെയാണ് 20ന് ബെംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്രയേറെ മലയാളി താരങ്ങൾ ഐപിഎൽ താരലേലത്തിൽ ഇടം പിടിക്കുന്നത് ഇതാദ്യമാണ്.
മലയാളി താരങ്ങളായ സഞ്ജു സാംസണെ ഡൽഹി ഡയർ ഡെവിൾസും സച്ചിൻ ബേബിയെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തങ്ങളുടെ സ്ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്.