E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:50 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പുനെ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുനെ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ഒാസ്ട്രേലിയ 105 റണ്‍സിന് ചുരുട്ടിക്കെട്ടി. സ്പിന്നര്‍ സ്റ്റീവ് ഒ കീഫാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ടത്. രണ്ടാമിന്നിങ്സില്‍ നാലിന് 143 എന്ന നിലയിലാണ് ഒാസ്ട്രേലിയ. ഇതോടെ ഒാസീസ് ലീഡ് 298 റണ്‍സായി. 

പുനെ പിച്ചിനെക്കുറിച്ചുള്ള ആദ്യ ദിനത്തെ നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥമായി. അസ്വാഭാവിത ടേണും ബൗണ്‍സും ലഭിച്ച പിച്ചില്‍ രണ്ടാം ദിനം ആകെ വീണത് പതിനഞ്ച് വിക്കറ്റുകള്‍. 

ഒാസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 260 ന് അവസാനിച്ചു. നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. മുരളി വിജയിനെയും പൂജാരയെയും ഒാസീസ് പേസര്‍മാര്‍ പുറത്താക്കി. പിന്നീട് ഇടങ്കയ്യന്‍ സ്പിന്നര്‍ സ്റ്റീവ് ഒ കീഫിന്‍റെ ഊഴം. പരമ്പയില്‍ സന്ദര്‍ശകര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട കോഹ് ലി പൂജ്യത്തിന് പുറത്ത്. ഇന്ത്യന്‍ മണ്ണില്‍ കോഹ്ലിയുടെ ആദ്യ ടെസ്റ്റ് ഡക്ക്. 

അഞ്ചാം വിക്കറ്റില്‍ രഹാനെയും കെഎല്‍ രാഹുലും ചെറിയ ചെറുത്തുനില്‍പ്പ് ശ്രമം നടത്തി. സ്കോര്‍ 94 ല്‍ നില്‍ക്കേ 64 റണ്‍സെടുത്ത രാഹുല്‍ പുറത്ത്. പിന്നീടുള്ള എട്ടോവറില്‍ ഇന്ത്യന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരമായി. പതിനൊന്നുറണ്‍സിനിടെ ആറ് ബാറ്റ്സ്മാന്‍മാര്‍ അതിവേഗം പവലിയനില്‍ തിരിച്ചെത്തി. രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകരും തുടക്കത്തില്‍ തകര്‍ച്ച നേരിട്ടു. വാര്‍ണറെയും ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ തുടക്കത്തില്‍ പുറത്താക്കി. 

പക്ഷെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചുറിയുമായി ഒരറ്റത്തുണ്ട്. മൂന്നു വട്ടം സ്മിത്തിനെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മൂന്നാം ദിനം തന്നെ ഫലം കാണുെമന്ന് ഏകദേശം ഉറപ്പായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :