E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യ പകരം വീട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യ പകരം വീട്ടി. ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ആവേശജയം. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 112 റണ്‍സിന് പുറത്തായി. ആറുവിക്കറ്റെടുത്ത അശ്വിനാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്. എട്ടുറണ്‍സിന് സെഞ്ചുറി നഷ്ടമായ ചേതേശ്വര്‍ പൂജാരയുടെ മികവില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ 274 റണ്‍സ്, വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ, ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. 

ബെംഗളൂരുവിലെ പിച്ചുനല്‍കിയ അപ്രവചനീയതയില്‍ ഓസ്ട്രേലിയയും ഇന്ത്യയും വിജയത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തി. 87റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇന്ത്യ ഇറങ്ങിയപ്പോള്‍ ഈയൊരു ജയം ആരും പ്രതീക്ഷിച്ചില്ല. 51 റണ്‍സെടുത്ത് നല്ല തുടക്കമിട്ട രാഹുലില്‍ നിന്ന് 92 റണ്‍സെടുത്ത പൂജാരയും 52 റണ്‍സെടുത്ത് രഹാനെയും മധ്യനിരയില്‍ പോരാട്ടം ഏറ്റെടുത്തപ്പോള്‍ ഇന്ത്യ ടെസ്റ്റിലേക്ക് തിരിച്ചെത്തി. പ്രത്യേകിച്ച പൂജാരയും രഹാനെയും ചേര്‍ന്ന് നേടിയ 118 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. നാലാംദിനം 45റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ വീണ്ടും ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന വിക്കറ്റില്‍ 16റണ്‍സ് ചേര്‍ത്ത് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് 188റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ കരുതലോടെ തുടങ്ങി. എന്നാല്‍ 5 റണ്‍സെടുത്ത റെന്‍ഷോയെ വീഴ്ത്തി ഇഷാന്ത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന നല്‍കി. 17 റണ്‍സെടുത്ത വാര്‍ണറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന് പോരാട്ടം ഏറ്റെടുത്തു. ബോളര്‍മാരെ മാറിമാറി വിനിയോഗിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങള്‍ ലക്ഷ്യം കാണുന്നതാണ് പിന്നീട് കണ്ടത് 

28റണ്‍സെടുത്ത സ്മിത്ത് വീണതോടെ ഇന്ത്യ വിജയത്തിനായി വര്‍ധിത വീര്യത്തോടെ പൊരുതി. 112റണ്‍സില്‍ അവസാന വിക്കറ്റ് വീഴുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറെ കേട്ട അശ്വിനും ക്യാപ്റ്റനും വിജയം വന്‍ ആഘോഷമാക്കി. മൂന്നും നാലും ടെസ്റ്റുകളില്‍ പോരാട്ടം കടുത്തതായിരിക്കും എന്ന സൂചനയാണിത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :