E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:57 AM IST

Facebook
Twitter
Google Plus
Youtube

More in Sports

രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്കു ബാറ്റിങ് തകർച്ച; ആദ്യ ഇന്നിംഗ്സിൽ 189നു പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ്നിര തകര്‍ന്നു. ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായി. എട്ടു വിക്കറ്റുമായി നെയ്ഥന്‍ ലിയോണാണ് ഇന്ത്യയെ പിഴുതെറിഞ്ഞത്. 90 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സെടുത്തിട്ടുണ്ട്.

പുണെയിലെ മോശം ഓര്‍മകള്‍ ഇന്ത്യയെ വിട്ടുപോയിട്ടില്ലെന്ന് വ്യക്തം. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെ ബെഗളൂരുവിലെ ട്രാക്കില്‍ വിറച്ചു നിന്ന ഇന്ത്യയെ കശക്കിയെറിഞ്ഞു നെയ്ഥന്‍ ലിയോണ്‍. ചേതേശ്വര്‍ പൂജാരയെ വീഴ്ത്തിയാണ് ലിയോണ്‍ തുടക്കമിട്ടത്. പന്തിന്‍റെ ദിശ മനസ്സിലാക്കാതെ കളിച്ച കോഹ്ലിയും ഓസീസ് ഓഫ്സ്പിന്നര്‍ക്ക് മുന്നില്‍ വീണു.

അര്‍ധ സെഞ്ചുറിയുമായി ഒരുവശത്ത് ലോകേഷ് രാഹുല്‍ ഉറച്ചുനിന്നപ്പോള്‍ രഹാനെ, അശ്വിന്‍, സാഹ, ജഡേജ ഒന്നൊന്നായി വീഴുകയായിരുന്നു മറുവശത്ത്. ഇന്ത്യന്‍ കുപ്പായത്തിലേക്ക് മടങ്ങിയെത്തിയ മലയാളി കരുണ്‍ നായര്‍ രാഹുലിനൊപ്പം ആത്മവിശ്വാസം പ്രകടമാക്കിയെങ്കിലും ഒക്കീഫെയുടെ സ്പിന്‍ മികവിന് മുന്നില്‍ പരാജിതനായി.

90 റണ്‍സുമായി ഒറ്റയാനെ പോലെ നീങ്ങിയ രാഹുലിനെയും ലിയോണ്‍ വീഴ്ത്തിയതോടെ തകര്‍ച്ച പൂര്‍ണമായി. വന്നപാടേ മടങ്ങാനായിരുന്നു ഇഷാന്തിന്‍റെ നിയോഗം. വിക്കറ്റ് കളയാതെ സസൂക്ഷ്മം ബാറ്റ് ചെയ്ത ഓസീസ് പരുക്കുകളൊന്നുമില്ലാതെ ആദ്യ ദിനം അവസാനിപ്പിച്ചു
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :