ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഐസിസി റാങ്കിങില്‍ വന്‍ മുന്നേറ്റം. ടെസ്റ്റില്‍ ഒന്നാം സ്ഥാനവും ട്വന്റി ട്വന്റിയില്‍ രണ്ടും, ഏകദിനത്തില്‍ മൂന്നും സ്ഥാനമാണ് ടീം ഇന്ത്യയ്ക്ക്. ട്വന്റി ട്വന്റി ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും രണ്ടാം റാങ്ക് നിലനിര്‍ത്തി. ഒന്‍താം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയാണ് ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര പത്താം സ്ഥാനത്തുണ്ട്. ടെസ്റ്റ് ബോളര്‍മാരില്‍ ആര്.അശ്വിനും, രവീന്ദ്ര ജഡേജയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ട്വന്റി ട്വന്റി ബോളര്‍മാരില്‍ അശ്വിന് ആറാം സ്ഥാനത്തുണ്ട്. രണ്ടാം തവണയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ടെസ്റ്റ് ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നത്. 1974 ല്‍ ബിഷന്‍ സിങ് ബേദിയും ഭഗവത് ചന്ദ്രശേഖറുമാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചത്.