അവളുടെ കൈവേഗം, ആ അപാര ക്യാച്ച് അതിനെക്കുറിച്ചാണ് ഇപ്പോൾസമൂഹമാധ്യമങ്ങളിൽ ചർച്ച. കാണികൾ നിശബ്ദരായി പോയ ആ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ടാണ് കായികപ്രേമികൾ ആ പെൺകുട്ടിയെക്കുറിച്ച് കൂടുതൽ തിരഞ്ഞത്.
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ പുത്തൻ തരംഗമായ വനിതകളുടെ ബിഗ്ബാഷ് ലീഗിലെ വനിതാ ടീമുകളിലൊന്നായ ബ്രിസ്ബൺ ഹീറ്റിൻറെ താരമായ ഹെയ്തി ബിർകെറ്റ് എന്ന താരമാണ് തകർപ്പൻ ക്യാച്ചിലൂടെ ചർച്ചയായി മാറിയത്.
ബ്രിസ്ബണ്‍ ഹീറ്റും സിഡ്നി തണ്ടറും തമ്മില്‍ നടന്ന മത്സരത്തിനിടെയിലായിരുന്നു ഹെയ്തിയുടെ വിസ്മയകരമായ ക്യാച്ച്. സിഡ്നിയുടെ ബാറ്റ്സ്മാന് നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്‍ നിന്ന് പാഞ്ഞെത്തിയ ഹെയ്തി ക്യാച്ച് ചെയ്യുകയായിരുന്നു. ഹെയ്തിയുടെ അസാധ്യ പ്രകടനത്തിൻെറ വിഡിയോ കണ്ടവർ അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.