E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:11 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡറും ചെല്‍സിയുടെ ഇതിഹാസതാരവുമായ ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിഎട്ടുകാരനായ ലംപാര്‍ഡ് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്സിയ്ക്കുവേണ്ടിയാണ് അവസാനം കളിച്ചത്. 21 വര്‍ഷം ക്ലബ് ഫുട്ബോളില്‍ സജീവമായിരുന്ന ലംപാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 607 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞു. 

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തേയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡറെന്ന വിശേഷണത്തോടെയാണ് പ്രീമിയര്‍ ലീഗിലെ ഇതിഹാസം ബൂട്ടഴിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പ് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയെങ്കിലും 38ാം വയസിലും വലിയ വാഗ്ദാനങ്ങളുമായി ലംപാര്‍ഡിനെ തേടി പ്രീമിയര്‍ ലീഗ് ടീമുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നുറപ്പിച്ച ലോങ് റേഞ്ചറുകളുടെ തമ്പുരാന്‍ ഇനി കളിക്കളത്തിലേക്ക് ഇല്ലെന്ന് അറിയിച്ചു. 1994 - 95 സീസണില്‍ വെസ്റ്റ് ഹാം യുണൈറ്റഡിലൂടെ ക്ലബ് ഫുട്ബോളില്‍ അരങ്ങേറ്റം. അവിടെ 148 മല്‍സരങ്ങള്‍. 24 ഗോളുകള്‍. 2001ല്‍ ചെല്‍സിയുടെ നീലക്കുപ്പായത്തിലേക്ക്. 

ചെല്‍സി നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോള്‍ മധ്യനിരയില്‍ വിശ്വസ്തനായി ഒന്നരപതിറ്റാണ്ടുകാലം ലംപാര്‍ഡുമുണ്ടായിരുന്നു. 429 മല്‍സരങ്ങളില്‍ നിന്നായി 147 ഗോളുകള്‍. ചെല്‍സിയുടെ എക്കാലത്തേയും ടോപ്സ്കോററെന്ന വിശേഷണത്തോടെ ലംപാര്‍ഡ് 2014ല്‍ ക്ലബ് വിട്ടു. പിന്നെ മാഞ്ചസ്റ്റര്‍ സിറ്റിയിലും ന്യൂയോര്‍ക്ക് സിറ്റിയിലും. പ്രീമിയര്‍ ലീഗില്‍ നേടിയ 177 ഗോളുകളും 102 ഗോള്‍ അസിസ്റ്റും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചതാണ്. ഒന്നരപതിറ്റാണ്ടുകാലം ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിച്ച ഫ്രാങ്ക് ലംപാര്‍ഡ് 106 മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ശേഷം 2014 ഓഗസ്റ്റിലാണ് രാജ്യാന്തരമല്‍സരങ്ങളോട് വിടപറഞ്ഞത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :