പത്തനംതിട്ടയിലെ കായികപ്രേമികൾക്ക് ആവേശമായി മൂന്നാമത് ഫോർത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റിന് തുടക്കമായി. പത്തനംതിട്ട പ്രസ് ക്ലബ്ബും സ്പോർട്സ് കൗൺസിലും സംയുക്തമായാണ് മൽസരം സംഘടിപ്പിച്ചിട്ടുള്ളത്. വോളിബോൾ താരം ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
കലക്ടേഴ്സ്, പോസ്റ്റൽ, പൊലീസ്, എക്സൈസ്, പൊളിറ്റീഷ്യൻ, ഫയർഫോഴ്സ്, മീഡിയ ബാങ്ക് എന്നീ എട്ട് ടീമുകളാണ് മൂന്ന് ദിവസത്തെ മൽസരങ്ങളിൽ പങ്കെടുക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
വോളിബോൾ ഫുട്ബോൾ ആർച്ചറി സൗഹൃദ മൽസരങ്ങളും സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യമൽസരം വിജയിക്കുന്ന ടീമുകൾ സെമിയിലെത്തുന്ന രീതിയിലാണ് കളിയുടെ ക്രമം നിശ്ചയിച്ചിട്ടുള്ളത്.