ഇംഗ്ളീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മികച്ച വിജയം. യുണൈറ്റഡ് വെസ്റ്റ് ഹാമിനേയും സിറ്റി ബേര്ണ്ലിേയയും തോല്പിച്ചു. എവര്ട്ടണ് മൂന്നു ഗോളിന് സതാംപ്ടണെ തറപറ്റിച്ചു.
കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ തന്നെ ചുവപ്പ് കാര്‍ഡ് കിട്ടിയ വെസ്റ്റ് ഹാമിന് പത്തുപേരുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രതിരോധിക്കുക അത്ര എളുപ്പമായിരുന്നില്ല. രണ്ടു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. അറുപത്തിമൂന്നാം മിനിറ്റില്‍ യുവാന്‍ മാത്തയും എഴുപത്തിയഞ്ചാം മിനിറ്റില്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ചും യുണൈറ്റഡിനായി സ്കോര്‍ ചെയ്തു.
തുടര്‍ച്ചയായ ആറാം ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അഞ്ചാമതായി. ബേര്‍ണ്‍ലിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്പിച്ചത്. അഗ്യൂറോയും ഗയേലും ഗോള്‍ നേടി. ലിവര്‍പൂളിനെ സണ്ടര്‍ലാന്‍ഡ് രണ്ടു ഗോള്‍ സമനിലയില്‍ തളച്ചു. ജെര്മെയന് ഡിഫോയുടെ ഇരട്ടഗോളാണ് ലിവര്‍പൂളിനെ കുടുക്കിയത് ഏകപക്ഷീയമായ മൂന്നു ഗോളിന് സതാംപ്ടണെ കീഴടക്കിയ എവര്ട്ടണ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേയ്ക്ക് മുന്നേറി.