ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഈജിപ്ത് - കാമറൂണ്‍ ഫൈനല്‍. ഘാനയെ രണ്ടു ഗോളിന് തോല്പിച്ചാണ് കാമറൂണ്‍ ഫൈനലില്‍ കടന്നത്. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം
72ാം മിനിറ്റില്‍ മൈക്കല്‍ എന്ഗാദ്യൂവിന്റെ ഗോള്‍ പിറക്കുംവരെയും കാമറൂണിന് മേല്‍ ഘാനയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ ലീഡ് നേടിയ കാമറൂണിന് കരുത്തുകൂടി. ക്രിസ്റ്റ്യന്‍ ബാസോഗോഗിലൂടെ രണ്ടാം ഗോള്‍.
നാലു തവണ ആഫ്രിക്കന്‍ ചാംപ്യന്മാരായ കാമറൂണിന് അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ എതിരാളികളായ ഈജിപ്തിനെതിരെ ഒരു കണക്കു തീര്‍ക്കാനുമുണ്ട്. 2008ലെ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്തിനോടേറ്റ തോല്‍വിക്ക് മറുപടി നല്‍കണം. 2008നുശേഷം കാമറൂണിന്റെ ആദ്യ ഫൈനലാണിത്. ഏഴു തവണ ആഫ്രിക്കന്‍ ചാംപ്യന്മാരായ ഈജിപ്ത് ബുര്‍കിന ഫാസോയെ ഷൂട്ടൗട്ടില്‍ 4-3ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്.