കരാർ അവസാനിച്ചിട്ടും ബ്രാൻഡ് അംബാസഡറായി തന്റെ പേര് ഉപയോഗിച്ച മൊബൈൽ കമ്പനിക്കെതിരെയുള്ള കോടതി വിധി പാലിക്കാതിരുന്നതിനു കോടതിയലക്ഷ്യ ഹർജിയുമായി ക്രിക്കറ്റ് താരം എം.എസ്.ധോണി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
കമ്പനിയുമായുള്ള ധോണിയുടെ കരാർ 2012 ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്നും ബ്രാൻഡ് അംബാസഡറായി തന്റെ പേര് ഉപയോഗിച്ചതിനെതിരെ ധോണി നൽകിയ പരാതിയിൽ 2014 നവംബറിൽ കോടതി ഉത്തരവിട്ടിരുന്നു.
അതു പാലിക്കാതിരുന്നതിനും തന്റെ പേര് ദുരുപയോഗം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടുമാണ് ധോണി കോടതിയിലെത്തിയിരിക്കുന്നത്.