E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ധരംശാല ടെസ്റ്റ്: ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ധരംശാല ടെസ്റ്റില്‍ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 248 റണ്‍സെടുത്തിട്ടുണ്ട്. കെ.എല്‍.രാഹുലും ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ചുറികള്‍ നേടി. ഓസ്ട്രേലിയക്കായി നേഥന്‍ ലയണ്‍ നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ആദ്യം തന്നെ മുരളി വിജയിനെ നഷ്ടമായി. രണ്ടാം വിക്കറ്റ് മുതല്‍ കരുതലോടെയാണ് ഇന്ത്യ ബാറ്റ് ചെയ്തത്. കെ.എല്‍.രാഹുലും പൂജാരയും ശ്രദ്ധയോടെ ബാറ്റു ചെയ്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീങ്ങി. രണ്ടാം വിക്കറ്റില്‍ ഇരുവരും 87 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 60 റണ്‍സില്‍ തികച്ചു അശ്രദ്ധമായ ഒരു പന്തിലാണ് കെ.എല്‍.രാഹുല്‍ പുറത്തായത്. മൂന്നാം വിക്കറ്റില്‍ രഹാനയും പൂജാരയും ചേര്‍ന്ന് 49 റണ്‍സ് നേടിയെങ്കിലും സ്കോറിങ് റേറ്റ് വളരയധികം പിന്നോട്ട് പോയി. 21 ഓവറുകള്‍ നേരിട്ടാണ് ഇരുവരും ഈ പാര്‍ടണര്‍ഷിപ്പ് നേടിയത്. 

153/2 എന്ന നിലയില്‍ മൂന്നാം സെഷന്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.57 റണ്‍സെടുത്ത പൂജാരയാണ് ആദ്യം പുറത്തായത്. നേഥന്‍ ലയണിന് മികച്ച ബോളിങ്. അഞ്ച് റണ്‍സെടുത്ത കരുണ്‍ നായരും ലയണിന്‍റെ കൃത്യതയ്ക്ക് മുന്നില്‍ വിക്കറ്റ് കളഞ്ഞു. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രഹാനെയും അശ്വിനും നേടിയ 49 റണ്‍സാണ് ഇന്ത്യക്ക് ഇന്ന് നിര്‍ണായകമായത്. 46 റണ്‍സോടെ രഹാനയെയും 49 പന്തില്‍ 30 റണ്‍സെടുത്ത അശ്വിനെയും നേഥന്‍ ലയണ്‍ തന്നെ പുറത്താക്കി. പത്ത് റണ്‍സുമായി വൃദ്ധിമാന്‍ സാഹയും പതിനാറ് റണ്‍സുമായി രവീന്ദ്ര ‍‍ജഡേജയുമാണ് ക്രീസില്‍. നേഥന്‍ ലയണ്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ഓരോ വിക്കറ്റ് വീഴ്ത്തി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :