E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 08:22 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഡേവിഡ് വാര്‍ണറുടെ വീരകഥ പറയൂ, കേള്‍ക്കട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

warner
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിശ്ശബ്ദമായ ഗ്രൗണ്ട്. ഡ്രസിങ് റൂമില്‍ നിന്നൊരാള്‍, ഒരു ഫോർ, രണ്ടു സിക്സര്‍, മൂന്നു ഡബിള്‍... ഠേ, ഠേ, ഠേ, ചറപറാ റണ്‍സ്. ഹു,ഹാ,ഹാ....

ഡേവിഡ് വാർണർക്ക് ഇതെന്തു പറ്റി? ഇങ്ങനെയുണ്ടോ ഒരു കളി! കഴിഞ്ഞ നാലു മാസത്തിനിടെ ഓസ്ട്രേലിയൻ ഓപ്പണർ നേടിയ സെഞ്ചുറികൾ ആറ്. എല്ലാം ഫോറും സിക്സും മാലപ്പടക്കം തീർത്ത ഒന്നാന്തരം സെഞ്ചുറികൾ. ഒരു സീസണിൽ ആറ് ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡുകൾ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡിന് ഒപ്പമെത്തി വാർണർ. സംഗ 24 മൽസരങ്ങളിൽ നിന്നാണ് ആറു സെഞ്ചുറി നേടിയതെങ്കിൽ വാർണർ 14 മൽസരങ്ങൾ കൊണ്ടു തന്നെ ഒപ്പമെത്തി.

വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തുമെല്ലാം ഒന്നിലേറെ മൽസരങ്ങൾ ഇടവിട്ടാണ് സെഞ്ചുറികൾ നേടുന്നതെങ്കിൽ വാർണറുടെ കണക്ക് നേരെ തിരിച്ചാണ്. രണ്ടു സെഞ്ചുറികൾക്കു ശേഷം ഒന്നു വിശ്രമിക്കുന്നതാണ് സ്റ്റൈൽ. രാജ്യാന്തര ക്രിക്കറ്റിലെ കഴിഞ്ഞ പത്തു മൽസരങ്ങളിൽ വാർണറുടെ കണക്കിങ്ങനെ.

∙ ഡിസം–6: ഓസ്ട്രേലിയ–ന്യൂസീലൻഡ്, ഏകദിനം, കാൻബറ; 119 (115 പന്ത്, 14 ഫോർ, ഒരു സിക്സ്)

∙ ഡിസം–9: ഓസ്ട്രേലിയ–ന്യൂസീലൻഡ്, ഏകദിനം, മെൽബൺ; 156 (128 പന്ത്, 13 ഫോർ, നാലു സിക്സ്)

∙ ഡിസം–15: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ടെസ്റ്റ്, ബ്രിസ്ബേൻ; 32,12

∙ ഡിസം–26: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ടെസ്റ്റ്, മെൽബൺ; 144 (143 പന്ത്, 17 ഫോർ, ഒരു സിക്സ്)

∙ ജനു–3: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ടെസ്റ്റ്, സിഡ്നി; 113, 55 (95 പന്ത്, 17 ഫോർ)

∙ ജനു–13: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ഏകദിനം, ബ്രിസ്ബേൻ; 7

∙ ജനു–15: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ഏകദിനം, മെൽബൺ; 16

∙ ജനു–19: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ഏകദിനം, പെർത്ത്; 35

∙ ജനു–22: ഓസ്ട്രേലിയ–പാക്കിസ്ഥാൻ, ഏകദിനം, സിഡ്നി; 130 (119 പന്ത്, 11 ഫോർ, രണ്ടു സിക്സ്)

∙ ജനു–26: ഓസ്ട്രേലിയ– പാക്കിസ്ഥാൻ, ഏകദിനം, അഡ്‌ലെയ്ഡ്; 179 (128 പന്ത്,19 ഫോർ, അഞ്ചു സിക്സ്)
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :