ഇന്ത്യയില്‍ രാജ്യാന്തര ബോക്സിങ് അക്കാദമി സ്ഥാപിക്കുമെന്ന് രാജ്യാന്തര ബോക്സിങ് ഫെഡറേഷന്. ഇതിനാവശ്യമായ എല്ലാവിധസഹായവും രാജ്യാന്തര ബോക്സിങ് ഫെഡറേഷന് നല്‍കുമെന്ന് പ്രസിഡന്റ് ചിങ് കോ വു പറഞ്ഞു. ഇത് സംബന്ധിച്ച കരാറില്‍ രാജ്യന്തര ബോക്സിങ് ഫെഡറേഷനും ബോക്സിങ് ഫെഡറേഷനും തമ്മില്‍ ഒപ്പുവച്ചു.
ബോക്സിങ്ങില്‍ ലോകനിലവാരത്തേക്ക് ഉയരുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയില്‍ രാജ്യാന്തര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കാന്‍ രാജ്യാന്തര ബോക്സിങ് ഫെഡറേഷന് തയ്യാറാകുന്നത്. കൂടാതെ ഇന്ത്യയില്‍ എട്ട് പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍ കൂടി ഐബ തുറക്കും.ലോകനിലവാരത്തിലുള്ള ബോക്സിങ് ജിം, റിങ് എന്നിവ അക്കാദമിയില്‍ നിര്‍മ്മിക്കും. താഴെത്തട്ടില്‍ നിന്ന് താരങ്ങളെകണ്ടെത്തി പരിശീലിപ്പിക്കുമെന്നും 2020 ല്‍ നടക്കുന്ന ഒളിംപിക്സ്, ഏഷ്യന്‍ ഗെയിംസ് എന്നിവ ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടത്തുകയെന്നും കേന്ദ്ര കായിക സെക്രട്ടറിയും സായി ഡയറക്ടര്‍ ജനറലുമായ ഇഞ്ചിയത് ശ്രീനിവാസന് പറഞ്ഞു.
ഇന്ത്യയില്‍ വിദേശ പരിശീലകരുടെ സേവനം ലഭ്യമാക്കുമെന്ന് രാജ്യാന്തര ബോക്സിങ് ഫെഡറേഷന് അധ്യക്ഷന്‍ ചിങ് കോ വു പറഞ്ഞു.